This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനന്ദബോധയതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:53, 9 ഒക്ടോബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആനന്ദബോധയതി

പതിനൊന്നാം ശതകത്തിലെ പ്രമുഖ അദ്വൈതാചാര്യന്‍. ന്യായമകരന്ദം, ന്യായദീപാവലി, പ്രമാണമാല എന്നീ മൂന്നു കൃതികള്‍ ശങ്കരവേദാന്തത്തെക്കുറിച്ച് ഇദ്ദേഹം രചിച്ചിട്ടുള്ളവയാണ്. ഇവയില്‍ പ്രധാനപ്പെട്ടത് ന്യായമകരന്ദമാണ്. നിരവധി ആത്മാവുകള്‍ ഉണ്ടെന്ന സാംഖ്യസിദ്ധാന്തത്തെ ആനന്ദബോധയതി ഈ കൃതിയില്‍ എതിര്‍ക്കുകയും ആത്മാവ് ഒന്നേയുള്ളു എന്നു സമര്‍ഥിക്കുകയും ചെയ്യുന്നു. ന്യായമകരന്ദത്തിന് ചിത്സുഖാചാര്യരും ഇദ്ദേഹത്തിന്റെ ശിഷ്യനായ സുഖപ്രകാശനും ന്യായമകരന്ദടീകാ, ന്യായമകരന്ദവിവേചനീ എന്നീ രണ്ടു വ്യാഖ്യാനങ്ങള്‍ എഴുതിയിട്ടുണ്ട്; സുഖപ്രകാശന്‍ ന്യായദീപാവലിക്ക് ന്യായദീപാവലീതാത്പര്യടീകാ എന്ന ഒരു വ്യാഖ്യാനവും കൂടി രചിച്ചു. ആനന്ദബോധയതിയുടെ മൂന്നു കൃതികള്‍ക്കും അനുഭൂതിസ്വരൂപാചാര്യന്‍ വ്യാഖ്യാനം എഴുതിയിട്ടുണ്ട്. ഈ മൂന്നു കൃതികളും സ്വതന്ത്ര കൃതികളല്ല. പ്രമാണമാല ഒരു ചെറിയ ഗ്രന്ഥമാണ്. ന്യായമകരന്ദത്തില്‍ നിന്നു വ്യത്യസ്തമായി ഒന്നും ഈ ഗ്രന്ഥത്തിലില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍