This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനന്ദന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആനന്ദന്‍

പ്രമുഖ ബുദ്ധഭിക്ഷുക്കളിലൊരാള്‍. ഇദ്ദേഹം ബുദ്ധന്റെ വത്സലശിഷ്യനും ബന്ധുവും ആയിരുന്നു. ബി.സി. 5-ാം ശ.-ത്തില്‍ ആനന്ദന്‍ ഗംഗയുടെ താഴ്വരയില്‍ താമസിച്ച് ബുദ്ധമതപ്രചാരണം നടത്തി. ശിഷ്യത്വം സ്വീകരിച്ചതിന്റെ ഇരുപത്തിഅഞ്ചാംവര്‍ഷം ഇദ്ദേഹം ബുദ്ധന്റെ സ്വകാര്യപരിചാരകന്‍ ആയിത്തീര്‍ന്നു. സംഘത്തിലേക്കു ഭിക്ഷുണികള്‍ക്കു പ്രവേശനം നല്കിയത് ആനന്ദന്റെ പ്രേരണ മൂലമാണ്. ബുദ്ധന്റെ മഹാപരിനിര്‍വാണത്തിനു മുന്‍പ് ആനന്ദന്‍ ഒഴികെ മറ്റെല്ലാ ശിഷ്യന്‍മാരും അര്‍ഹന്തപദം നേടിയിരുന്നു. ബി.സി. 480-ല്‍ നടന്ന ഒന്നാമത്തെ ബുദ്ധമത സമ്മേളനത്തില്‍ ഇദ്ദേഹം അര്‍ഹന്തപദം നേടുകയും സുത്തപിടകം ചൊല്ലുകയും ചെയ്തു. സുത്തപിടകത്തിലെ പല ഭാഗങ്ങളും ആനന്ദന്‍ രചിച്ചവയാണ്. തേരഗാഥ എന്ന ബുദ്ധമതഗ്രന്ഥത്തില്‍ ആനന്ദന്റേതായ പല പദ്യങ്ങളും ഉണ്ട്. ഇദ്ദേഹം 120 വയസ്സുവരെ ജീവിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു.

ആനന്ദനെ കഥാപാത്രമാക്കി മഹാകവി കുമാരനാശാന്‍ ചണ്ഡാലഭിക്ഷുകി എന്ന ഒരു ഖണ്ഡകാവ്യം മലയാളത്തില്‍ രചിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍