This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനന്ദഗിരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആനന്ദഗിരി

ശങ്കരഭാഷ്യത്തിന്റെ വ്യാഖ്യാതാവ്. 14-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ഇദ്ദേഹത്തിന് ആനന്ദജ്ഞാനന്‍ എന്നും പേരുണ്ട്. ഇദ്ദേഹമെഴുതിയിട്ടുള്ള ഗ്രന്ഥങ്ങള്‍ അധികവും വ്യാഖ്യാനരൂപത്തിലുള്ളവയാണ്. ശങ്കരാചാര്യരുടെ ബ്രഹ്മസൂത്രഭാഷ്യത്തിന്റെ വ്യാഖ്യാനമാണ് ന്യായനിര്‍ണയം. ഈശാവാസ്യോപനിഷത് ഭാഷ്യടിപ്പണി, വാക്യവിവരണവ്യാഖ്യാനം, മാണ്ഡൂക്യഗൗഡപാദീയഭാഷാവ്യാഖ്യാനം, തൈത്തിരീയഭാഷ്യവാര്‍ത്തികടീകാ, ബൃഹദാരണ്യ ഭാഷ്യവാര്‍ത്തികടികാ, ശാസ്ത്രപ്രകാശികാ, ശാരീരകഭാഷ്യടീകാ എന്നിവയാണ് മറ്റു വ്യാഖ്യാനഗ്രന്ഥങ്ങള്‍. ശങ്കരദിഗ്വിജയം എന്ന കൃതി ശങ്കരാചാര്യരുടെ ജീവചരിത്രമാണ്. ശങ്കരാചാര്യര്‍ സ്ഥാപിച്ച ദ്വാരകാമഠാധിപതികൂടിയായിരുന്നു ആനന്ദഗിരി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍