This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനച്ചേമ്പ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആനച്ചേമ്പ്

അരേസീ (Araceae) സസ്യകുടുംബത്തില്‍പ്പെട്ട ഒരു കിഴങ്ങു വര്‍ഗം. 'പാണ്ടിച്ചേമ്പ്' എന്നും 'ശീമച്ചേമ്പ്' എന്നും ഇതിനു പേരുണ്ട്. ശാ.നാ. അലൊക്കേഷ്യ മാക്രോറൈസ (Alocasia macrorhiza). ഉദ്ദേശം 3 മുതല്‍ 5 വരെ മീ. ഉയരത്തില്‍ വളരുന്ന വലിയ ഇനം ചേമ്പുകളാണ് ഇവ. ചേമ്പിലയ്ക്ക് ഉദ്ദേശം മുക്കാല്‍ മീറ്ററോളം നീളംവരും; ഇലയുടെ വശങ്ങള്‍ വളഞ്ഞതായിരിക്കും. ഇലയുടെ ഞരമ്പിനു നല്ല കട്ടിയുണ്ടാകും. ശ്രീലങ്കയില്‍ അതിസമൃദ്ധമായി ഉണ്ടാകുന്ന ഈ ഇനം കേരളീയരുടെ ആഹാരപദാര്‍ഥങ്ങളിലൊന്നാണ്. ഇതിന്റെ കിഴങ്ങുകള്‍ മാത്രമല്ല. ഇലത്തണ്ടുകളും കറികള്‍ക്ക് ഉപയോഗിക്കാറുണ്ട്. വിരലുകളില്‍ പൊള്ളലുണ്ടായാല്‍ ആനച്ചേമ്പിന്റെ തണ്ട് മുറിച്ചു പുരട്ടുന്ന പതിവ് നാട്ടിന്‍പുറങ്ങളിലുണ്ട്.

വീട്ടുപറമ്പുകളില്‍ ആനച്ചേമ്പ് ധാരാളമായി കൃഷിചെയ്തുവരുന്നു. ഈര്‍പ്പവും തണലും സുലഭമായ പ്രദേശങ്ങളാണ് ആനച്ചേമ്പുകൃഷിക്കു ഏറ്റവും അനുയോജ്യം. ആഴത്തില്‍ മണ്ണുള്ളിടങ്ങളില്‍, മഴക്കാലത്ത്, ഇത് ധാരാളമായി പുഷ്ടിയോടെ വളരുന്നു. എന്നാല്‍ ചെളിയും മണലും ഇടകലര്‍ന്ന മണ്ണാണ് ഇതിന്റെ കൃഷിക്ക് ഏറ്റവും ഉത്തമം. മണ്ണ് വളക്കൂറും ജലസംഗ്രഹണ ശക്തിയുമുള്ളതായിരിക്കണം. എന്നാല്‍ വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ ഇതിന്റെ കൃഷിക്ക് ഒട്ടും പറ്റിയതല്ല.

നന്നായി മുളയ്ക്കാന്‍ കഴിവുള്ള മുകുളങ്ങളോടുകൂടിയ കിഴങ്ങുകള്‍ വിത്തായി ഉപയോഗിക്കുന്നു. എങ്കിലും, ചെടിയുടെ മാണംതന്നെയാണ് വിത്തിനുവേണ്ടി കൂടുതലായും ഉപയോഗിച്ചുവരുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍