This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആധാര്യവിതാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആധാര്യവിതാനം

Datum level


ഭൂതലസര്‍വേക്ഷണത്തില്‍ ഉയര വ്യത്യാസങ്ങള്‍ നിര്‍ണയിക്കുന്നതിനും ചിത്രണം ചെയ്യുന്നതിനും അടിസ്ഥാനമായി ഉപയോഗിക്കുന്ന വിതാനതലം അല്ലെങ്കില്‍ വിതാനമൂല്യം.

ഒരു ചെറിയ പ്രദേശത്തിന്റെ സര്‍വേക്ഷണത്തിന് ഒരു നിശ്ചിതസ്ഥാനത്തിന്റെ ഉച്ചം (height) ഉചിതമായ ഏതെങ്കിലും ഒരു മൂല്യമായി സങ്കല്പിക്കാം. ബഞ്ച്മാര്‍ക്ക് (Bench mark) എന്നു പേരുള്ള ഈ നിശ്ചിതസ്ഥാനത്തിന്റെ വിതാനം 100 മീ., 1000 മീ. തുടങ്ങിയ മൂല്യങ്ങളായി സങ്കല്പിക്കുക സാധാരണമാണ്. വലിയ പ്രദേശങ്ങളുടെ സര്‍വേക്ഷണങ്ങള്‍ക്കു മാധ്യസമുദ്രനിരപ്പു(M.S.L.)മായി ബന്ധപ്പെടുത്തി ബഞ്ച്മാര്‍ക്കുകള്‍ സ്ഥാപിക്കുക പതിവാണ്.

ശാസ്ത്രവിഷയങ്ങള്‍ സംബന്ധിച്ച് കണക്കുകള്‍ സാംഖ്യികീയമായി (statistical) പ്രദര്‍ശിപ്പിക്കുന്നത് ഒരു നിശ്ചിതമൂല്യത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ ആ മൂല്യത്തിന് ആധാര്യവിതാനമെന്ന് പ്രകാരാന്തരേണ പറയാറുണ്ട്.

(കെ. ആര്‍. വാര്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍