This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആദിയപ്പയ്യ, പച്ചിമറിയം (1730 - ?)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആദിയപ്പയ്യ, പച്ചിമറിയം (1730 - ?)

ദക്ഷിണേന്ത്യന്‍ സംഗീതശാസ്ത്രജ്ഞന്‍. വിരിബോണി എന്നു തുടങ്ങുന്ന സുപ്രസിദ്ധമായ ഭൈരവി അടതാളം താനവര്‍ണത്തിന്റെ രചയിതാവാണ്. കര്‍ണാടകസംഗീതമണ്ഡലത്തില്‍ ആദ്യമായി രൂപംകൊണ്ട താനവര്‍ണം ഇതത്രെ. ആകയാല്‍ ഇദ്ദേഹത്തെ 'താനവര്‍ണമാര്‍ഗദര്‍ശി' എന്നു പറഞ്ഞുവരുന്നു. വര്‍ണത്തിനു പുറമേ ഇദ്ദേഹം ധാരാളം കീര്‍ത്തനങ്ങളും മറ്റും വിവിധരാഗങ്ങളിലായി ഉണ്ടാക്കിയിട്ടുണ്ട്. ഒന്നാന്തരമൊരു വൈണികന്‍കൂടിയായിരുന്ന ആദിയപ്പയ്യയാണ് 'രാഗം-താനം-പല്ലവി'യെ ഇന്നത്തെ മട്ടില്‍ ക്രമീകരിച്ച് ചിട്ടപ്പെടുത്തിയത്. ശ്യാമശാസ്ത്രികള്‍, ഘനം കൃഷ്ണയ്യര്‍, പല്ലവി ഗോപാലയ്യര്‍, സഞ്ജീവയ്യര്‍ തുടങ്ങിയവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യപ്രമുഖരില്‍ ചിലരാണ്. മൈസൂര്‍ വീണാശേഷണ്ണയുടെ കുടുംബം ഇദ്ദേഹത്തിന്റെ വംശപരമ്പരയില്‍പ്പെട്ടതാണ്. ഇദ്ദേഹത്തിന്റെ അന്ത്യകാലത്തെക്കുറിച്ച് വേണ്ടത്ര വിവരങ്ങള്‍ ലഭ്യമല്ല.

(വി.എസ്. നമ്പൂതിരിപ്പാട്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍