This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആദം, അദോള്‍ഫ് ഷാര്‍ല് (1803 - 56)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആദം, അദോള്‍ഫ് ഷാര്‍ല് (1803 - 56)

Adam,Adolphe Charle


ഫ്രഞ്ചു സംഗീതകൃത്ത്. ഗിസലി എന്ന ബാലെയ്ക്ക് സംഗീതസംവിധാനം നടത്തിയ വ്യക്തി എന്ന നിലയില്‍ സ്മരണാര്‍ഹനാണ്. നാടകീയ സന്ദര്‍ഭങ്ങളുടെ തീവ്രത വര്‍ധിപ്പിക്കുവാനുള്ള കഴിവാണ് ഈ കൃതിയെക്കുറിച്ച് പ്രേക്ഷകരിലും അഭിനേതാക്കളിലും ഒരുപോലെ താത്പര്യം ജനിപ്പിച്ചത്. 1803 ജൂല. 24-ന് പാരിസില്‍ ജനിച്ചു. ആദ്രിയന്‍ ബോയില്‍ദ്യൂവിന്റെ ശിക്ഷണത്തില്‍ സംഗീതാഭ്യസനം നിര്‍വഹിച്ചു. സ്വന്തമായ ഒരു ശൈലിക്കു രൂപം നല്കുവാന്‍ കഴിഞ്ഞ ആദം 60 ഓപ്പറകള്‍ (സംഗീതികകള്‍) രചിച്ചു. ല് പോസ്തിലാങ് ദ് ലോങ്ജമോ (Le Postillen de Longjumeau 1836), ഗിറാള്‍ദ (1859) എന്നിവ ഇക്കൂട്ടത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു. ഇദ്ദേഹത്തിന്റെ സംഗീതികകളില്‍ സംഗീതത്തെക്കാള്‍ നൃത്താവതരണത്തിനു പ്രാധാന്യം നല്കിക്കൊണ്ടുള്ള ഒരു രചനാശൈലിയാണ് സ്വീകരിച്ചിരുന്നത്. ലണ്ടന്‍, ബര്‍ലിന്‍, പാരിസ്, സെന്റ് പീറ്റേഴ്സ്ബര്‍ഗ് എന്നിവിടങ്ങളില്‍ ഇദ്ദേഹത്തിന്റെ കൃതികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 1856 മേയ് 3-ന് പാരിസില്‍ അദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍