This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഡംസ്, സാമുവല്‍ (1722 - 1803)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:36, 22 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആഡംസ്, സാമുവല്‍ (1722 - 1803)

Adams,Samual

സാമുവല്‍ ആഡംസ്

അമേരിക്കന്‍ സ്വാതന്ത്ര്യസമരനേതാവ്. യു.എസ്സിലെ രണ്ടാമത്തെ പ്രസിഡന്റായ ജോണ്‍ ആഡംസിന്റെ (1735-1826) അകന്ന ഒരു സഹോദരനായിരുന്നു സാമുവല്‍; ഇദ്ദേഹം മാസാച്ചുസെറ്റ്സിലെ ബോസ്റ്റണില്‍ 1722 സെപ്. 27-നു ജനിച്ചു. ബോസ്റ്റണിലെ ടാക്സ് കളക്ടര്‍ ആയി ഉദ്യോഗം നോക്കിയെങ്കിലും ശരിയായി നികുതി പിരിക്കാനോ കണക്കുകള്‍ സൂക്ഷിക്കാനോ കഴിയാതിരുന്നതിനാല്‍ വ്യവഹാരത്തില്‍ ഏര്‍പ്പെടേണ്ടിവന്നു. പ്രാതിനിധ്യമില്ലാതെ നികുതിയില്ല (No Taxation without Representation) എന്ന പ്രഖ്യാപനത്തിന്റെ പിന്‍ബലത്തോടെ 1764-ലെ പഞ്ചസാരനിയമത്തെ എതിര്‍ത്തതോടെയാണ് ആഡംസ് അറിയപ്പെട്ടു തുടങ്ങിയത്. ബോസ്റ്റണില്‍ സ്റ്റാമ്പുനികുതിക്കെതിരായി നടന്ന വിപ്ളവത്തില്‍ ഇദ്ദേഹം സജീവമായ പങ്കു വഹിച്ചു. 1769-ല്‍ മാസാച്ചുസെറ്റ്സിലെ തീവ്രവാദികളുടെ നേതാവായി ഇദ്ദേഹം മാറി. 1774-നു മുന്‍പുതന്നെ ബ്രിട്ടീഷ് പാര്‍ലമെന്റിന് അമേരിക്കന്‍ കോളനികളുടെ മേല്‍അധികാരമില്ലെന്നും കോളനികളുടെ ആത്യന്തികലക്ഷ്യം പൂര്‍ണസ്വാതന്ത്ര്യമാണെന്നും പ്രഖ്യാപിച്ച യു.എസ്സിലെ ആദ്യകാലനേതാക്കളില്‍ ഒരാളാണ് സാമുവല്‍ ആഡംസ്. ബ്രിട്ടീഷുകാര്‍ക്കെതിരായി, പ്രസിദ്ധീകരണങ്ങളിലൂടെ ഇദ്ദേഹം നിരന്തര സമരം നടത്തി. അമേരിക്കന്‍ വിപ്ളവത്തിന്റെ ഒരു പ്രചാരകന്‍ എന്ന നിലയിലും ഇദ്ദേഹം ഖ്യാതി നേടി. ബോസ്റ്റണ്‍ ടീ പാര്‍ട്ടി(1773)യുടെ സൂത്രധാരന്മാരില്‍ ഒരാളായിരുന്ന ആഡംസ് കോണ്ടിനന്റല്‍ കോണ്‍ഗ്രസ്സില്‍ (1774 ഒ.) പങ്കെടുത്തു. മാസാച്ചുസെറ്റ്സിലെ പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് അംഗമായിരുന്ന (1774-75) ആഡംസ് അവിടത്തെ ഭരണഘടന രൂപവത്കരിക്കുന്നതിലും ഗണ്യമായ പങ്കു വഹിച്ചു. 1789 മുതല്‍ 94 വരെ മാസാച്ചുസെറ്റ്സിലെ ലെഫ്. ഗവര്‍ണറായും, 1794 മുതല്‍ 97 വരെ അവിടത്തെ ഗവര്‍ണറായും ആഡംസ് സേവനം അനുഷ്ഠിച്ചു. ഡെമോക്രാറ്റിക്-റിപ്പബ്ളിക്കന്‍ കക്ഷിനേതാവായി പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ (1796) മത്സരിച്ചെങ്കിലും ജെഫേഴ്സനോട് തോറ്റു. പിന്നീട് ഇദ്ദേഹം പൊതുപ്രവര്‍ത്തനങ്ങളില്‍നിന്നു വിരമിച്ചു.

1803 ഒ. 2-ന് ആഡംസ് ബോസ്റ്റണില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍