This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഡംസ്, ചാള്‍സ് കെന്‍ഡല്‍ (1835 - 1902)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഡംസ്, ചാള്‍സ് കെന്‍ഡല്‍ (1835 - 1902)

Adams,Charles Kendall

യു.എസ്. ചരിത്രകാരന്‍. യൂറോപ്യന്‍ സെമിനാര്‍ രീതിയിലുള്ള വിദ്യാഭ്യാസക്രമം യു.എസ്സില്‍ ആവിഷ്കരിക്കുന്നതില്‍ മുന്‍കൈയെടുത്ത ആഡംസ് വെര്‍മോണ്ടിലെ ഡെര്‍ബിയില്‍ 1835 ജനു. 24-ന് ജനിച്ചു. ആന്‍ആര്‍ബറിലെ മിഷിഗന്‍ സര്‍വകലാശാലയില്‍ നിന്ന് 1861-ല്‍ ഇദ്ദേഹം ബിരുദം സമ്പാദിച്ചു; തുടര്‍ന്ന് അവിടത്തെ ചരിത്രവകുപ്പില്‍ അധ്യാപകനായി; 1867-ല്‍ പ്രൊഫസറും. 1867-68 കാലത്ത് ജര്‍മനിയിലും ഫ്രാന്‍സിലും പഠനപര്യടനം നടത്തി തിരിച്ചെത്തിയ ആഡംസ് യൂറോപ്യന്‍ സെമിനാര്‍ സമ്പ്രദായം യു.എസ്സില്‍ പ്രചരിപ്പിച്ചു. 1885-ല്‍ ഇദ്ദേഹം കോര്‍ണേല്‍ സര്‍വകലാശാലയുടെ പ്രസിഡന്റായി. അവിടെ ഒരു നിയമവിദ്യാലയവും പല പഠനവകുപ്പുകളും ഇദ്ദേഹം പുതുതായി ആരംഭിച്ചു. 1892 മുതല്‍ 1901 വരെ ഇദ്ദേഹം വിസ്കോണ്‍സിന്‍ സര്‍വകലാശാലയിലെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു. 1884-ല്‍ ഇദ്ദേഹം എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചതാണ് റെപ്രസെന്റേറ്റീവ് ബ്രിട്ടീഷ് ഒറേഷന്‍സ്-1884. ഡെമോക്രസി ആന്‍ഡ് മൊണാര്‍ക്കി ഇന്‍ ഫ്രാന്‍സ്-1874, എ മാന്വല്‍ ഒഫ് ഹിസ്റ്റോറിക്കല്‍ ലിറ്ററെച്ചര്‍-1882, ക്രിസ്റ്റഫര്‍ കൊളംമ്പസ്-1892 തുടങ്ങിയവയാണ് ആഡംസിന്റെ പ്രശസ്ത ചരിത്രകൃതികള്‍. കാലിഫോര്‍ണിയയിലെ റെഡ്‍ലാന്‍ഡ്സില്‍ 1902 ജൂല. 26-ന് ആഡംസ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍