This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആചാരാംഗസൂത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആചാരാംഗസൂത്രം

ജൈനധര്‍മസംഹിതയുടെ ഒരു ഭാഗം. ആചാരാനുഷ്ഠാനങ്ങളില്‍ കര്‍ശനമായ നിയമം പാലിക്കണമെന്നു നിര്‍ബന്ധമുള്ള ജൈനമതാചാര്യന്‍മാര്‍ അവരുടെ പ്രമുഖ തീര്‍ഥങ്കരനായ മഹാവീരന്റെ ഉപദേശങ്ങളെ ക്രോഡീകരിച്ചുകൊണ്ടെഴുതിയ ജൈനമതഗ്രന്ഥം 14 'പൂര്‍വ'ങ്ങളും 12 'അംഗ'ങ്ങളും അടങ്ങിയതാണെന്നു പറയപ്പെടുന്നു. അവയില്‍ 14 പൂര്‍വങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു. ശേഷിച്ച പന്ത്രണ്ടംഗങ്ങളില്‍ ആദ്യത്തേതാണ് ആചാരാംഗം. സൂത്രകൃതാംഗം, സ്ഥാനാംഗം, സമവായാംഗം, വ്യാഖ്യാപ്രജ്ഞപ്തി, ധര്‍മകഥാംഗം, ഉപാസനാധ്യയനാംഗം, അന്തകൃദ്ദശാംഗം, അനുത്തരോപപാദക-ദശാംഗം, പ്രശ്നവ്യാകരണാംഗം, വിപാകസൂത്രാംഗം, ദൃഷ്ടിപ്രവാദാംഗം എന്നിവയാണ് മറ്റു പതിനൊന്നംഗങ്ങള്‍. ആചാരാംഗത്തില്‍ പ്രതിപാദ്യം യതിധര്‍മമാണ്. സന്ന്യാസം സ്വീകരിച്ച് നിര്‍വാണം അഭിലഷിക്കുന്നവര്‍ അനുഷ്ഠിക്കേണ്ട എല്ലാ കാര്യങ്ങളും വിശദമായി ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്. 18,000 പദങ്ങളാണ് ഈ അംഗത്തിലുള്ളത്. ബ്രഹ്മസൂത്രം, ആശ്വലായനസൂത്രം മുതലായ വൈദിക സൂത്രഗ്രന്ഥങ്ങളുടെ അനുകരണമെന്ന നിലയിലാണ് ഈ അംഗത്തിന് ആചാരാംഗസൂത്രം എന്ന പേര്‍ ലഭിച്ചിരിക്കുന്നത്. നോ: ജൈനമതം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍