This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആങ്സ്ട്രോം, ആന്‍ഡേഴ്സ് യോനാസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആങ്സ്ട്രോം, ആന്‍ഡേഴ്സ് യോനാസ്

Anstrom,Anders Jonas (1814  74)

സൌരാന്തരീക്ഷത്തില്‍ ഹൈഡ്രജന്റെ സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞ സ്പാനിഷ് ജ്യോതിശ്ശാസ്ത്രജ്ഞന്‍. 1814 ആഗസ്റ്റ് 13-ന് ലോഗ്ഡോയില്‍ ജനിച്ചു. 1839-ല്‍ ഉപ് സല സര്‍വകലാശാലയില്‍ നിന്നും ഭൌതിക ശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയ ആങ്സ്ട്രോം അവിടെ നിന്നുതന്നെ ഗവേഷണ ബിരുദവും നേടി. തുടര്‍ന്ന്, 1843-ല്‍ ഉപ് സല ഒബ്സര്‍വേറ്ററിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു.

സൂര്യന്റെ വര്‍ണരാജിയെക്കുറിച്ചുള്ള പഠനമാണ് ആങ്സ്ട്രോമിനെ ജ്യോതിശ്ശാസ്ത്രത്തില്‍ പ്രശസ്തനാക്കിയത്. ഈ പഠനങ്ങള്‍, സൌരാന്തരീക്ഷത്തില്‍ ഹൈഡ്രജന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിന് കാരണമായി. 1868-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ആങ്സ്ട്രോമിന്റെ റിസര്‍ച്ചസ് ഓണ്‍ സോളാര്‍ സ്പെക്ട്രം എന്ന ഗ്രന്ഥത്തില്‍ ഇദ്ദേഹം നിരീക്ഷിച്ച വര്‍ണരാജിയെക്കുറിച്ചും അതുപയോഗിച്ച് നടത്തിയ പഠനങ്ങളെക്കുറിച്ചുമെല്ലാം വിശദമായി പ്രതിപാദിച്ചിരിക്കുന്നു. അറോറാ ബോറിയാലിസിന്റെ വര്‍ണരാജികളെ ആദ്യമായി നിരീക്ഷിച്ച (1867) ജ്യോതിശ്ശാസ്ത്രജ്ഞനും ആങ്സ്ട്രോമാണ്.

റോയല്‍ സ്വീഡിഷ് അക്കാദമിയില്‍ അംഗമായിരുന്ന ഇദ്ദേഹത്തെ 1870-ല്‍ ലണ്ടനിലെ റോയല്‍ സൊസൈറ്റി ഫെലോ ആയി തിരഞ്ഞെടുത്തു. 1872-ല്‍ ഇദ്ദേഹത്തിന് റംഫോര്‍ഡ് മെഡല്‍ ലഭിച്ചു. ഇദ്ദേഹത്തോടുള്ള ആദരസൂചകമായാണ് തരംഗദൈര്‍ഘ്യത്തിന്റെ ഏകകത്തിന് ആങ്സ്ട്രോം (A0) എന്നു നാമകരണം ചെയ്തിരിക്കുന്നത്. 1 A0= 10-10 മീ.

1874 ജൂലായ് 21-ന് ഉപ് സലയില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍