This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഘാതതരംഗങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഘാതതരംഗങ്ങള്‍

Shock Waves


ഒരു വസ്തു ശബ്ദാതീതവേഗത്തില്‍ ചലിക്കുമ്പോള്‍ വായുവിലുണ്ടാകുന്ന സവിശേഷതരംഗങ്ങള്‍. അപ്രകാരം വസ്തു ചലിക്കുമ്പോള്‍ വായുവിന്റെ മര്‍ദം (pressure), ഘനത്വം (density), താപമാനം (temperature) എന്നിവ പെട്ടെന്നു വര്‍ധിക്കുന്നതുകൊണ്ടാണ് ആഘാതതരംഗങ്ങള്‍ ഉണ്ടാകുന്നത്. സാധാരണ നിലയില്‍ വര്‍ത്തിക്കുന്ന ശബ്ദതരംഗങ്ങള്‍ വായുവില്‍ ചെറിയ തോതിലേ മര്‍ദത്തിനു വ്യതിയാനം വരുത്തുകയുള്ളു; ആഘാതതരംഗങ്ങള്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. മറ്റു തരംഗങ്ങളെ അപേക്ഷിച്ച് ആഘാതതരംഗത്തിന്റെ രൂപം (form) കൂടുതല്‍ സങ്കീര്‍ണമാണ്. സാധാരണ ശബ്ദതരംഗങ്ങള്‍ക്ക് പതന (incident), പ്രതിഫലന (reflected) കോണങ്ങള്‍ തുല്യമായിരിക്കും; ആഘാതതരംഗങ്ങള്‍ക്ക് അവ വ്യത്യസ്തമാണ്. തീവ്രമായ ഒരു സ്ഫോടനം വായുവിലുണ്ടാക്കുന്ന വിക്ഷോഭം അല്പദൂരം സഞ്ചരിക്കുമ്പോള്‍ ആഘാതതരംഗമായി ഭവിക്കും. റോക്കറ്റ് ജ്വലിക്കുമ്പോള്‍ ഉദ്ദീപ്തമായ അതിന്റെ അഗ്രഭാഗത്ത് ആഘാതതരംഗങ്ങള്‍ ഉണ്ടാകുന്നു. വിമാനം സൂപ്പര്‍സോണിക വേഗത്തില്‍ പറക്കുമ്പോള്‍ അതിന്റെ മുന്നില്‍ ആഘാതതരംഗങ്ങള്‍ ഉണ്ടാകുന്നതാണ്. ഏതെങ്കിലും വാഹനത്തിന്റെ വേഗം ശബ്ദത്തിന്റേതിനോടു തുല്യമോ അതിലേറെയോ ആകുമ്പോള്‍ മര്‍ദിത വായുസ്തംഭം (air column) വാഹനത്തിനു മുന്നില്‍ അതിനോടു പറ്റിച്ചേര്‍ന്ന് ഉണ്ടായിരിക്കും. തന്നിമിത്തം ആഘാതതരംഗങ്ങള്‍ സൃഷ്ടിക്കപ്പെടുകയും അതു തീവ്രമായ ഒരു ശബ്ദമായി രൂപംകൊള്ളുകയും ചെയ്യും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍