This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഗ്നസ്, ഗിബേണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഗ്നസ്, ഗിബേണ്‍

Agnes,Giberne(18451939)

ഇന്തോ-ഇംഗ്ലീഷ് ശാസ്ത്രലേഖിക. 1845 നവംബര്‍ 19-ന് കര്‍ണാടകയിലെ ബെല്‍ഗാമില്‍ ജനിച്ചു. ഇന്ത്യയിലെ ഒരു ബ്രിട്ടീഷ് സൈനികമേധാവിയുടെ മകളായ ഇവര്‍ ഇംഗ്ലണ്ടിലാണ് പഠനം നടത്തിയത്.

മതാധിഷ്ഠിത പ്രമേയങ്ങളില്‍ ഊന്നി നിരവധി കഥകള്‍ രചിച്ചിട്ടുള്ള ആഗ്നസിന്റെ ജ്യോതിശ്ശാസ്ത്ര സംബന്ധിയായ രചനകള്‍ ഏറെ ശ്രദ്ധേയമാണ്. പ്രധാനമായും കുട്ടികളെ ഉദ്ദേശിച്ച് കൊണ്ടുള്ള കൃതികളാണ് ഇതിലധികവും. 1879 -ല്‍ പ്രസിദ്ധീകരിച്ച സണ്‍, മൂണ്‍ ആന്‍ഡ് സ്റ്റാര്‍സ്, അസ്ട്രോണമി ഫോര്‍ ബിഗിനേഴ്സ് എന്ന ഗ്രന്ഥം ഏറെ ശ്രദ്ധിക്കപ്പെട്ടു. എമങ് ദ സ്റ്റാര്‍സ് (Among the stars) എന്ന പേരില്‍ ഇവര്‍ എഴുതിയ മറ്റൊരു ഗ്രന്ഥം അതിന്റെ ആഖ്യാന ശൈലിയാല്‍ വേറിട്ടു നില്‍ക്കുന്നു. ഇതിലെ വിവരങ്ങളൊന്നും ഇന്നു കാലികമല്ലെങ്കിലും ആദ്യകാല ശാസ്ത്ര രചനകള്‍ എന്ന നിലയില്‍ ഇവ പ്രാധാന്യമര്‍ഹിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍