This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഗൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഗൈറ്റ്

Augite

ഒരു ശിലാകാരക സിലിക്കേറ്റ് ധാതു. പൈറോക്സീന്‍ സമൂഹത്തിലെ പ്രമുഖാംഗം. (Ca, Na) (Mg,Fe.2 Fe3,Al) (Si. Al)2 O6. ദ്യുതി എന്നര്‍ഥം വരുന്ന ആഗ് (Ague) എന്ന ഗ്രീക്ക് പദമാണ് ആഗൈറ്റ് എന്ന പേരിനാധാരം.

ഏകനതാക്ഷവും (monoclinal) പ്രിസ്മീയ (prismatic)വുമായ പരലുകളായി കാണപ്പെടുന്നു. പൊതുവേ അഷ്ടഫലകീയം (octagonal) ആയിരിക്കും. സവിശേഷമായ പരല്‍രൂപം കൊണ്ടുതന്നെ ആഗൈറ്റിനെ തിരിച്ചറിയാം. സ്പഷ്ട വിദളനം (cleavage) ഉണ്ട്. കാഠിന്യം 5-6; ആ. ഘ: 3.2-3.4. കാചാഭദ്യുതിയുണ്ട്. പച്ച മുതല്‍ കറുപ്പുവരെ വിവിധ നിറങ്ങളില്‍ കണ്ടുവരുന്നു. ഇരുമ്പിന്റെ അംശം അധികമുള്ള ഇനങ്ങള്‍ ഇളംപച്ച, പച്ച, പാടലം, തവിട്ട് എന്നീ നിറങ്ങളില്‍ ആയിരിക്കും. ഇരുമ്പിന്റെ അംശത്തോടൊപ്പം, അപവര്‍ത്തനാങ്കവും വര്‍ധിക്കുന്നു.

ആഗ്നേയശിലകളില്‍ സര്‍വസാധാരണമായി ആഗൈറ്റ് അടങ്ങിക്കാണുന്നു. ക്വാര്‍ട്ട്സിന്റെ ആധിക്യമുള്ള ശിലകളില്‍ വളരെ വിരളമായിരിക്കും. ബസാള്‍ട്ടിക ലാവയിലാണ് ധാരാളം കാണുന്നത്; ഓര്‍തോക്ലേസ്, പ്ലാജിയോക്ലേസ്, ഫെല്‍സ്പാറുകള്‍, നെഫെലിന്‍, ഒലിവീന്‍, ലൂസൈറ്റ്, ഹോണ്‍ബ്ളെന്‍ഡ്, മാഗ്നട്ടൈറ്റ് എന്നിവയാണ് ആഗൈറ്റുമായി ചേര്‍ന്നുകാണുന്ന മറ്റു ധാതുക്കള്‍.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%97%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍