This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഖ്യാനകാവ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =ആഖ്യാനകാവ്യം= Narrative poem കഥാകഥനപ്രധാനമായ കാവ്യം. ലൗകികതയെയും അല...)
(ആഖ്യാനകാവ്യം)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
=ആഖ്യാനകാവ്യം=
=ആഖ്യാനകാവ്യം=
Narrative  poem
Narrative  poem
-
 
കഥാകഥനപ്രധാനമായ കാവ്യം. ലൗകികതയെയും അലൗകികതയെയും കൂട്ടിയിണക്കുന്ന ഇതിഹാസകൃതികളും ഭൌതികതയില്‍ ഊന്നിനില്ക്കുന്ന കാല്പനികകാവ്യങ്ങളും ഓരോ അര്‍ഥത്തില്‍ ആഖ്യാനകാവ്യങ്ങള്‍ ആണ്. എന്നാല്‍ ആഖ്യാനകാവ്യ (narrative poem)ത്തെ കേവലം ഒരു ശില്പമായി പരിഗണിക്കുമ്പോള്‍ മഹാകാവ്യം, ഖണ്ഡകാവ്യം എന്നിവയില്‍ നിന്നും വ്യത്യസ്തമായ വീരഗാഥകളാണ് ഇതിന്റെ ഏറ്റവും നല്ല മാതൃകകള്‍. കാവ്യനാടകവും ഭാവഗീതവും ഇതിന്റെ നിര്‍വചനത്തില്‍പ്പെടുന്നു; എങ്കിലും ഏതെങ്കിലും നാടോടിക്കഥാകാവ്യം ആയിരിക്കും ആഖ്യാനകാവ്യം എന്ന വിശേഷണത്തിന് അര്‍ഹമാവുക. ചരിത്രകഥകളും പ്രാദേശികവിശ്വാസങ്ങളും ആണ് ഇത്തരം കാവ്യത്തിന്റെ ആധാരം. ഓര്‍ത്തുവച്ച് ഉരുവിടാന്‍ ഉദ്ദേശിക്കപ്പെട്ടിരുന്നതിനാല്‍, ശ്ലോകനിബദ്ധമായാണ് പ്രാചീന ആഖ്യാനകാവ്യങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളത്. ചില പ്രയോഗങ്ങളും ശൈലികളും അവയില്‍ ആവര്‍ത്തിക്കപ്പെടുന്നു. സാഹസികനും താന്‍പോരിമക്കാരനും ആയിരിക്കും കഥാനായകന്‍. വിവിധദേശങ്ങളിലുള്ള ആഖ്യാനകാവ്യങ്ങളിലെ നായകവര്‍ണനകളില്‍ ഐകരൂപ്യം കാണാം.

Current revision as of 06:22, 24 നവംബര്‍ 2009

അതിപ്രാചീനമായ പല ദേശചരിത്രങ്ങളും അധിഷ്ഠിതമായിരിക്കുന്നത് ലഭ്യമായ ആഖ്യാനകാവ്യസാമഗ്രികളിലാണ്. ഗില്‍ഗാമേഷ് ഇതിഹാസ (Gilgamesh epic) ത്തിന്റെ അസീറിയന്‍ പാഠം (ബി.സി. 7-ാം ശ.) കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഈ ആഖ്യാനകാവ്യം ഭാരതീയയവനേതിഹാസങ്ങളില്‍ സ്വാധീനത ചെലുത്തിയിട്ടുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. ആധുനിക ഇംഗ്ളീഷില്‍ ആഖ്യാനകാവ്യത്തിന്റെ തുടക്കം കുറിക്കുന്നത് ചോസറുടെ കാന്റര്‍ബറി കഥകള്‍ (Canterbury Tales) ആണ്.

മലയാളത്തില്‍ വടക്കന്‍പാട്ടുകള്‍ ആണ് ആഖ്യാനകാവ്യത്തിന്റെ പ്രസിദ്ധമാതൃക. നോവലും ചെറുകഥയും പില്ക്കാലത്ത് ആഖ്യാനകാവ്യത്തെ അതിശയിച്ചു; എന്നാല്‍ ആധുനികകാലത്ത് ആഖ്യാനകാവ്യം പുനരുജ്ജീവനം നേടിയിട്ടുണ്ട്. വീരകഥാഖ്യാനത്തില്‍നിന്നും ആദര്‍ശവത്കരണത്തില്‍നിന്നും വ്യത്യസ്തമായി, ഭൌതികവും മാനവികവും ആയ ഭാവശില്പമാണ് ആധുനിക ആഖ്യാന കാവ്യത്തിന്റേത്. നോ: ആഖ്യാനം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍