This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആക് റ്റിനോമീറ്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആക് റ്റിനോമീറ്റര്‍

Actinometer

സൗരവികിരണത്തിന്റെയും മറ്റും തീവ്രത അളക്കുന്നതിനുപയോഗിക്കുന്ന പ്രത്യേകതരം റേഡിയോമീറ്റര്‍. ഇതിന് പിര്‍ഹീലിയോമീറ്റര്‍ (Pyrheliometer) എന്നും പേരുണ്ട്. കേവല-ആക്റ്റിനോമീറ്റര്‍ (Absolute actinometer), ഉപ-ആക്മിനോമീറ്റര്‍ (Secondary actinometer) എന്നീ രണ്ടുതരം ഉണ്ട്. ആദ്യത്തേതില്‍ ഊര്‍ജം നേരിട്ടളക്കപ്പെടുന്നു. രണ്ടാമത്തേതാകട്ടെ, ഒരു കേവല-ആക്റ്റിനോമീറ്ററുമായി താരതമ്യപ്പെടുത്തി അംശാങ്കനം (calibration) ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഊര്‍ജം അളക്കുന്നതിനുളള ഉപാധിയായി കലോറിമീറ്റര്‍, ബോളോമീറ്റര്‍, താപവൈദ്യുതയുഗ്മം (thermoelectric couple), ഫോട്ടോഗ്രാഫിക് പേപ്പര്‍, കറുപ്പിച്ച ബള്‍ബുള്ള ഊഷ്മമാപി എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം. കാലാവസ്ഥാനിരീക്ഷകര്‍ക്ക് കൊണ്ടുനടക്കുവാന്‍ സൗകര്യമുളള ഒതുങ്ങിയതും ദൃഢവുമായ ഒരു ഉപ-ആക്റ്റിനോമീറ്ററാണ് ആങ്സ്ട്രോം ആക്റ്റിനോമീറ്റര്‍ (Angstrom actinometer). ഒരേതരത്തിലുള്ള രണ്ടു ചെറിയ ലോഹത്തകിടുകളാണിതിന്റെ പ്രധാനഭാഗം. ഇവയിലൊന്നില്‍ വികിരണം പതിക്കുമ്പോള്‍ പ്രസ്തുത തകിട് ചൂടാകുന്നു. വൈദ്യുതിയുടെ സഹായത്തോടെ മറ്റേ തകിടിനെയും തുല്യമായ താപനിലയിലെത്തിക്കുന്നു. തകിടുകളുടെ അവശോഷണാങ്കം (absorption coefficient), ജ്യാമിതീയ അളവുകള്‍ (geometric measures), ഉപയോഗിച്ച വൈദ്യുതിയുടെ അളവ് എന്നിവയില്‍നിന്നു വികിരണോര്‍ജം കണക്കാക്കാന്‍ സാധിക്കും.

(ഡോ. എം.കെ. രുദ്രവാരിയര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍