This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആകാശഭാഷിതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആകാശഭാഷിതം

ഭാരതത്തിലെ ക്ലാസ്സിക്കല്‍ നാടകങ്ങളിലെ ഒരു സങ്കേതം. അപ്രത്യക്ഷനായി നില്ക്കുന്ന ഒരു കഥാപാത്രത്തോട് രംഗസ്ഥിതനായ നടനോ നടിയോ നടത്തുന്ന സംഭാഷണമാണ് ആകാശഭാഷിതം.

'പറഞ്ഞില്ലാരുമെന്നാലും

കേട്ടതായി നടിച്ചുടന്‍

പറയുന്നെന്തു നീയെന്നായ്

ചൊല്‍വതാകാശഭാഷിതം'

എന്ന് ഇതിനെ സാഹിത്യദര്‍പ്പണത്തില്‍ നിര്‍വചിച്ചിരിക്കുന്നു. 'എന്താണ് പറഞ്ഞത്? അങ്ങനെയാണോ?' എന്നീ വിധത്തില്‍ രംഗസ്ഥനായ നടന്‍ പ്രത്യക്ഷത്തിലില്ലാത്ത ഒരു കഥാപാത്രത്തോട് ചോദിക്കുകയും അതിനു മറുപടി പറയുകയും ചെയ്യുന്ന സമ്പ്രദായം ഭാരതീയ നാടകങ്ങളില്‍ ഒരു കാലത്ത് സര്‍വസാധാരണമായിരുന്നു.

'ആകാശഭാഷിതം' എന്ന ശൈലി 'അശരീരി' എന്ന പ്രയോഗത്തിലൂടെ മറ്റൊരര്‍ഥവിവക്ഷയില്‍ ഭാരതീയ കാവ്യകലയില്‍ പ്രചാരത്തിലുണ്ട്. ശരീരം പ്രത്യക്ഷമാകാതെ ആകാശത്തില്‍ നിന്നു കേള്‍ക്കുന്ന വാക്കുകള്‍ എന്ന വിവക്ഷയിലാണ് ഇത് ദൃശ്യകലയില്‍ പ്രയോഗിക്കാറുള്ളത്. പാതിവ്രത്യശങ്ക തുടങ്ങിയ ധര്‍മസങ്കടങ്ങളില്‍പ്പെട്ടുഴലുന്ന കഥാനായകന്‍മാരുടെ സംശയനിവാരണത്തിന് ഏതെങ്കിലും ഇഷ്ടദേവത അപ്രത്യക്ഷമായി നിന്നുകൊണ്ട് നല്കുന്ന വാക്കുകളാണ് ഇവ. ദമയന്തിയുടെ രണ്ടാംവിവാഹവാര്‍ത്ത കേട്ട് അവളുടെ പ്രേമത്തില്‍ സംശയാലുവായ നളനെ സന്ദേഹവിമുക്തനാക്കാന്‍ വായുദേവന്‍ അശരീരി പുറപ്പെടുവിച്ചതായി നളോപാഖ്യാനങ്ങളില്‍ കാണുന്നു. മഹാഭാരതത്തില്‍ ശകുന്തളാകഥയിലും ദുഷ്യന്തന്റെ സംശയം നീങ്ങാന്‍ അശരീരിയുണ്ടായതായി പ്രസ്താവമുണ്ട്.

ബുദ്ധ ജനനത്തെ സൂചിപ്പിക്കാന്‍

'വൃന്ദാരകേശ്വര ക്ഷേത്രത്തില്‍ നിന്നുടന്‍

മന്ദേതരമൊരശരീരി കേട്ടിതു'

എന്ന് ബുദ്ധചരിതത്തില്‍ കുമാരനാശാനും പ്രസ്താവിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍