This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആംസ്റ്റ്രോങ്‌, ഹെന്‌റി എഡ്‌വേര്‍ഡ്‌ (1848 - 1937)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആംസ്റ്റ്രോങ്‌, ഹെന്‌റി എഡ്‌വേര്‍ഡ്‌ (1848 - 1937)

Armstrong, Henry Edward

ബ്രിട്ടിഷ്‌ രസതന്ത്രജ്ഞന്‍. ഇംഗ്ലണ്ടില്‍ കെന്റിലുള്ള ലെവിഷാമില്‍ 1848 മേയ്‌ 6-ന്‌ ജനിച്ചു. 1865-ല്‍ ലണ്ടനിലെ റോയല്‍ കോളജ്‌ ഒഫ്‌ കെമിസ്റ്റ്രി എന്ന സ്ഥാപനത്തിലെ പ്രൊഫസറായിരുന്ന എഡ്‌വേര്‍ഡ്‌ ഫ്രാങ്ക്‌ലണ്ടിന്‌ ജലശുചീകരണ സംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ സഹായം നല്‌കി. 1867-ല്‍ ലീപ്‌സിഗില്‍ (ജര്‍മനി) കോള്‍ബേയുടെ ലാബറട്ടറിയില്‍ ആരൊമാറ്റികയൗഗികങ്ങളെ(aromatic compounds)ക്കുറിച്ച്‌ പഠനം നടത്തി. 1870-ല്‍ ലണ്ടനിലേക്കു മടങ്ങി. അവിടെ സെയ്‌ന്റ്‌ ബര്‍ത്തൊലോമ്യാ ഹോസ്‌പിറ്റല്‍ മെഡിക്കല്‍ സ്‌കൂളില്‍ ഡോ. മാത്തീസന്റെ കീഴില്‍ പന്ത്രണ്ടുകൊല്ലത്തോളം ജോലി നോക്കി. 1884 മുതല്‍ 1911-ല്‍ ഉദ്യോഗത്തില്‍നിന്നും വിരമിക്കുംവരെ സൗത്ത്‌ കെന്‍സിങ്‌ടണിലെ സെന്‍ട്രല്‍ ടെക്‌നിക്കല്‍ കോളജില്‍ രസതന്ത്ര പ്രൊഫസറായി സേവനമനുഷ്‌ഠിച്ചു. ആരൊമാറ്റിക്‌ യൗഗികങ്ങളിലെ അഭിവിന്യാസം (orientation), വര്‍ണവും കാര്‍ബണിക യൗഗികങ്ങളും, ടര്‍പീനുകളുടെ സംരചന, എന്‍സൈം പ്രവര്‍ത്തനത്തിന്റെ സ്വഭാവം എന്നീ വിഷയങ്ങളിലായിരുന്നു ഇദ്ദേഹം സവിശേഷപഠനം നടത്തിയത്‌. ശാസ്‌ത്രതത്ത്വങ്ങള്‍ മറ്റുള്ളവരെ പഠിപ്പിക്കുന്നതില്‍ ആത്മാര്‍ഥമായ അഭിനിവേശം ഉള്‍ക്കൊണ്ടിരുന്ന ആംസ്റ്റ്രോങ്‌ ഇംഗ്ലണ്ടിലെ രസതന്ത്രശാസ്‌ത്രമണ്ഡലത്തില്‍ വ്യാപകമായി സ്വാധീനം ചെലുത്തി. 1937 ജൂണ്‍ 13-ന്‌ ആംസ്റ്റ്രോങ്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍