This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആംഫിറ്റമിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:36, 10 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആംഫിറ്റമിന്‍

Amphetamine

കേന്ദ്രനാഡീവ്യൂഹത്തെ സമര്‍ഥമായി ഉദ്ദീപിപ്പിക്കുന്ന ഒരു രാസപദാര്‍ഥം. 2-അമിനൊ 1-ഫിനൈല്‍പ്രൊപേന്‍ എന്നാണ്‌ രാസനാമം. സംരചനാ ഫോര്‍മുല:

പെപ്‌സ്‌ഗുളികകളില്‍ ഇത്‌ ഒരു സാധാരണ ഘടകമാണ്‌. ബെന്‍സെഡ്രിന്‍ എന്ന വിപണിനാമത്തിലാണ്‌ ഈ രാസ പദാര്‍ഥം അറിയപ്പെടുന്നത്‌. ഈ രാസവസ്‌തുവിന്‌ രണ്ടു പ്രാകാശിക സമരൂപങ്ങള്‍ (optical isomers) ഉണ്ട്‌. ഇവയില്‍ ഡെക്‌സ്റ്റ്രൊ ആംഫിറ്റമിന്‍ (ഡെക്‌സെഡ്രിന്‍) ലീവോ-രൂപത്തെക്കാളും ഔഷധവീര്യം കൂടിയതാണ്‌. ഉണര്‍വും ജാഗ്രതയും ഉദ്ദീപിപ്പിക്കുവാന്‍ കഴിവുള്ള ഇത്‌ മനുഷ്യനെ കൂടുതല്‍ പ്രവര്‍ത്തനശീലനാക്കുന്നു; അവന്റെ ഉറക്കം കുറയ്‌ക്കുകയും ആത്മവിശ്വാസം കൂട്ടുകയും ചെയ്യുന്നു. എങ്കിലും ഇതിന്റെ ഉദ്ദീപകസ്വഭാവം അനാശാസ്യഫലങ്ങള്‍ക്ക്‌ കാരണമാകയാല്‍ വിദഗ്‌ധമായ വൈദ്യോപദേശത്തോടുകൂടി മാത്രമേ രോഗികള്‍ ഇത്‌ ഉപയോഗിക്കാവൂ എന്ന്‌ നിബന്ധനയുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍