This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആംഫിബോളൈറ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Amphibolite)
(Amphibolite)
 
വരി 1: വരി 1:
==ആംഫിബോളൈറ്റ്‌==
==ആംഫിബോളൈറ്റ്‌==
==Amphibolite==
==Amphibolite==
-
ആംഫിബോളും (ഹോണ്‍ ബ്ലെന്‍ഡ്‌) പ്ലാജിയോക്ലേസ്‌ ഇനത്തിലുള്ള ഫെൽസ്‌പാറും അവശ്യഘടകങ്ങളായുള്ള ഒരിനം കായാന്തരിതശില; ചിലപ്പോള്‍ ഗാർണെറ്റും അടങ്ങിയിരിക്കും. ഇതിനു പച്ചകലർന്ന കറുപ്പുനിറമാണുള്ളത്‌. ആംഫിബോളൈറ്റ്‌ പരലുകള്‍ പൊതുവേ പരുക്കന്‍ ഘടനയുള്ളവയാണ്‌.
+
ആംഫിബോളും (ഹോണ്‍ ബ്ലെന്‍ഡ്‌) പ്ലാജിയോക്ലേസ്‌ ഇനത്തിലുള്ള ഫെല്‍സ്‌പാറും അവശ്യഘടകങ്ങളായുള്ള ഒരിനം കായാന്തരിതശില; ചിലപ്പോള്‍ ഗാര്‍ണെറ്റും അടങ്ങിയിരിക്കും. ഇതിനു പച്ചകലര്‍ന്ന കറുപ്പുനിറമാണുള്ളത്‌. ആംഫിബോളൈറ്റ്‌ പരലുകള്‍ പൊതുവേ പരുക്കന്‍ ഘടനയുള്ളവയാണ്‌.
[[ചിത്രം:Vol3p110_amphibolite.jpg|thumb|ആംഫിബോളൈറ്റ്‌ ]]

ആഗ്നേയശിലകളുടെ മാത്രമല്ല, അവസാദശിലകളുടെ കായാന്തരണംമൂലവും ആംഫിബോളൈറ്റുകള്‍ ഉണ്ടാകാം. പ്രാദേശികതലത്തിലുള്ള കായാന്തരണപ്രക്രിയകളാണ്‌ ഈയിനം ശിലകളുടെ ഉദ്‌ഗമത്തിനു നിദാനം. മാതൃശിലയുടെ സ്വഭാവവിശേഷങ്ങള്‍ ആംഫിബോളൈറ്റുകളിൽ അവ്യക്തമായിരിക്കും എന്നിരിക്കിലും ഗാബ്രാഡയാബേസ്‌, ബസാള്‍ട്ട്‌ തുടങ്ങിയ ആഗ്നേയശിലകളിൽ നിന്നും ഉത്‌പാദിതമായ ആംഫിബോളൈറ്റുകളെ വേർതിരിച്ചറിയാന്‍ കഴിയുന്നു. ചിലയിനങ്ങളിൽ മുഴുത്തുരുണ്ട ഗാർണെറ്റ്‌ പരലുകാള്‍ കാണാം. താരതമ്യേന കുറഞ്ഞ താപനിലയിലാണ്‌ കായാന്തരണം നടന്നതെങ്കിൽ അതിന്റെ സൂചനയെന്നോണം എപ്പിഡോട്ടിന്റെ സാന്നിധ്യം ഉണ്ടാകും. സ്‌ഫീന്‍, അപട്ടൈറ്റ്‌ എന്നിവയുടെ അല്‌പമാത്രമായ അംശങ്ങളും കലർന്നുകാണുന്നു. അത്യല്‌പസിലിക(ultrabasic)ങ്ങളായ ആഗ്നേയശിലകളിൽനിന്ന്‌ ഉരുത്തിരിയുന്ന ആംഫിബോളൈറ്റുകള്‍ ഹോണ്‍ബ്ലെന്‍ഡിന്റെ ആധിക്യംമൂലം കറുത്തിരുണ്ടവയായി കാണപ്പെടുന്നു. ഇവയിൽ ചിലപ്പോള്‍ ബയോടൈറ്റും അപൂർവമായി ആന്തോഫിലൈറ്റും അടങ്ങിയിരിക്കും.
+
ആഗ്നേയശിലകളുടെ മാത്രമല്ല, അവസാദശിലകളുടെ കായാന്തരണംമൂലവും ആംഫിബോളൈറ്റുകള്‍ ഉണ്ടാകാം. പ്രാദേശികതലത്തിലുള്ള കായാന്തരണപ്രക്രിയകളാണ്‌ ഈയിനം ശിലകളുടെ ഉദ്‌ഗമത്തിനു നിദാനം. മാതൃശിലയുടെ സ്വഭാവവിശേഷങ്ങള്‍ ആംഫിബോളൈറ്റുകളില്‍ അവ്യക്തമായിരിക്കും എന്നിരിക്കിലും ഗാബ്രാഡയാബേസ്‌, ബസാള്‍ട്ട്‌ തുടങ്ങിയ ആഗ്നേയശിലകളില്‍ നിന്നും ഉത്‌പാദിതമായ ആംഫിബോളൈറ്റുകളെ വേര്‍തിരിച്ചറിയാന്‍ കഴിയുന്നു. ചിലയിനങ്ങളില്‍ മുഴുത്തുരുണ്ട ഗാര്‍ണെറ്റ്‌ പരലുകാള്‍ കാണാം. താരതമ്യേന കുറഞ്ഞ താപനിലയിലാണ്‌ കായാന്തരണം നടന്നതെങ്കില്‍ അതിന്റെ സൂചനയെന്നോണം എപ്പിഡോട്ടിന്റെ സാന്നിധ്യം ഉണ്ടാകും. സ്‌ഫീന്‍, അപട്ടൈറ്റ്‌ എന്നിവയുടെ അല്‌പമാത്രമായ അംശങ്ങളും കലര്‍ന്നുകാണുന്നു. അത്യല്‌പസിലിക(ultrabasic)ങ്ങളായ ആഗ്നേയശിലകളില്‍നിന്ന്‌ ഉരുത്തിരിയുന്ന ആംഫിബോളൈറ്റുകള്‍ ഹോണ്‍ബ്ലെന്‍ഡിന്റെ ആധിക്യംമൂലം കറുത്തിരുണ്ടവയായി കാണപ്പെടുന്നു. ഇവയില്‍ ചിലപ്പോള്‍ ബയോടൈറ്റും അപൂര്‍വമായി ആന്തോഫിലൈറ്റും അടങ്ങിയിരിക്കും.
-
അവസാദശിലകള്‍ക്കു കായാന്തരണം സംഭവിച്ചുണ്ടാകുന്ന ആംഫിബോളൈറ്റുകള്‍ കൂടുതൽ ഘടനാവൈവിധ്യം പ്രദർശിപ്പിക്കുന്നു; ചുണ്ണാമ്പിന്റെ തോത്‌ കൂടിയും കുറഞ്ഞും വരുന്നതുമൂലം ധാത്വംശങ്ങളിലുണ്ടാകുന്ന അന്തരമാണ്‌ ഇതിനു കാരണം. ഡയോപ്‌സൈഡ്‌, എപ്പിഡോട്ട്‌ (സോയ്‌സൈറ്റ്‌), സ്‌ഫീന്‍ എന്നിവയാണ്‌ ധാരാളമായുള്ളത്‌; ചുരുക്കമിനങ്ങളിൽ കോർഡിയറൈറ്റിന്റെ സാന്നിധ്യം കാണാം. ആന്തോഫിലൈറ്റിന്റെ നേരിയ അംശങ്ങളുമായി കലർന്നാണ്‌ കാണപ്പെടുന്നത്‌.
+
അവസാദശിലകള്‍ക്കു കായാന്തരണം സംഭവിച്ചുണ്ടാകുന്ന ആംഫിബോളൈറ്റുകള്‍ കൂടുതല്‍ ഘടനാവൈവിധ്യം പ്രദര്‍ശിപ്പിക്കുന്നു; ചുണ്ണാമ്പിന്റെ തോത്‌ കൂടിയും കുറഞ്ഞും വരുന്നതുമൂലം ധാത്വംശങ്ങളിലുണ്ടാകുന്ന അന്തരമാണ്‌ ഇതിനു കാരണം. ഡയോപ്‌സൈഡ്‌, എപ്പിഡോട്ട്‌ (സോയ്‌സൈറ്റ്‌), സ്‌ഫീന്‍ എന്നിവയാണ്‌ ധാരാളമായുള്ളത്‌; ചുരുക്കമിനങ്ങളില്‍ കോര്‍ഡിയറൈറ്റിന്റെ സാന്നിധ്യം കാണാം. ആന്തോഫിലൈറ്റിന്റെ നേരിയ അംശങ്ങളുമായി കലര്‍ന്നാണ്‌ കാണപ്പെടുന്നത്‌.
-
ചുണ്ണാമ്പുകല്ല്‌, ഡോളമൈറ്റ്‌ എന്നിവ സിലിക, മഗ്നീഷ്യം, ഇരുമ്പ്‌ എന്നിവ ഉള്‍ക്കൊള്ളുന്ന പ്രസർഗങ്ങളു(emanations)മായി പ്രതിപ്രവർത്തിച്ച്‌ ഖനിജാദേശ(metasomatism)ത്തിനു വിധേയങ്ങളായും ചിലയിനം ആംഫിബോളൈറ്റുകള്‍ ഉത്‌പാദിതങ്ങളാവാം.
+
ചുണ്ണാമ്പുകല്ല്‌, ഡോളമൈറ്റ്‌ എന്നിവ സിലിക, മഗ്നീഷ്യം, ഇരുമ്പ്‌ എന്നിവ ഉള്‍ക്കൊള്ളുന്ന പ്രസര്‍ഗങ്ങളു(emanations)മായി പ്രതിപ്രവര്‍ത്തിച്ച്‌ ഖനിജാദേശ(metasomatism)ത്തിനു വിധേയങ്ങളായും ചിലയിനം ആംഫിബോളൈറ്റുകള്‍ ഉത്‌പാദിതങ്ങളാവാം.
-
പ്രീകാംബ്രിയന്‍ ശിലാസമൂഹങ്ങള്‍ക്കിടയിൽ ആംഫിബോളൈറ്റ്‌ വ്യാപകമായി കാണപ്പെടുന്നു.
+
പ്രീകാംബ്രിയന്‍ ശിലാസമൂഹങ്ങള്‍ക്കിടയില്‍ ആംഫിബോളൈറ്റ്‌ വ്യാപകമായി കാണപ്പെടുന്നു.

Current revision as of 12:36, 10 സെപ്റ്റംബര്‍ 2014

ആംഫിബോളൈറ്റ്‌

Amphibolite

ആംഫിബോളും (ഹോണ്‍ ബ്ലെന്‍ഡ്‌) പ്ലാജിയോക്ലേസ്‌ ഇനത്തിലുള്ള ഫെല്‍സ്‌പാറും അവശ്യഘടകങ്ങളായുള്ള ഒരിനം കായാന്തരിതശില; ചിലപ്പോള്‍ ഗാര്‍ണെറ്റും അടങ്ങിയിരിക്കും. ഇതിനു പച്ചകലര്‍ന്ന കറുപ്പുനിറമാണുള്ളത്‌. ആംഫിബോളൈറ്റ്‌ പരലുകള്‍ പൊതുവേ പരുക്കന്‍ ഘടനയുള്ളവയാണ്‌.

ആംഫിബോളൈറ്റ്‌

ആഗ്നേയശിലകളുടെ മാത്രമല്ല, അവസാദശിലകളുടെ കായാന്തരണംമൂലവും ആംഫിബോളൈറ്റുകള്‍ ഉണ്ടാകാം. പ്രാദേശികതലത്തിലുള്ള കായാന്തരണപ്രക്രിയകളാണ്‌ ഈയിനം ശിലകളുടെ ഉദ്‌ഗമത്തിനു നിദാനം. മാതൃശിലയുടെ സ്വഭാവവിശേഷങ്ങള്‍ ആംഫിബോളൈറ്റുകളില്‍ അവ്യക്തമായിരിക്കും എന്നിരിക്കിലും ഗാബ്രാഡയാബേസ്‌, ബസാള്‍ട്ട്‌ തുടങ്ങിയ ആഗ്നേയശിലകളില്‍ നിന്നും ഉത്‌പാദിതമായ ആംഫിബോളൈറ്റുകളെ വേര്‍തിരിച്ചറിയാന്‍ കഴിയുന്നു. ചിലയിനങ്ങളില്‍ മുഴുത്തുരുണ്ട ഗാര്‍ണെറ്റ്‌ പരലുകാള്‍ കാണാം. താരതമ്യേന കുറഞ്ഞ താപനിലയിലാണ്‌ കായാന്തരണം നടന്നതെങ്കില്‍ അതിന്റെ സൂചനയെന്നോണം എപ്പിഡോട്ടിന്റെ സാന്നിധ്യം ഉണ്ടാകും. സ്‌ഫീന്‍, അപട്ടൈറ്റ്‌ എന്നിവയുടെ അല്‌പമാത്രമായ അംശങ്ങളും കലര്‍ന്നുകാണുന്നു. അത്യല്‌പസിലിക(ultrabasic)ങ്ങളായ ആഗ്നേയശിലകളില്‍നിന്ന്‌ ഉരുത്തിരിയുന്ന ആംഫിബോളൈറ്റുകള്‍ ഹോണ്‍ബ്ലെന്‍ഡിന്റെ ആധിക്യംമൂലം കറുത്തിരുണ്ടവയായി കാണപ്പെടുന്നു. ഇവയില്‍ ചിലപ്പോള്‍ ബയോടൈറ്റും അപൂര്‍വമായി ആന്തോഫിലൈറ്റും അടങ്ങിയിരിക്കും.

അവസാദശിലകള്‍ക്കു കായാന്തരണം സംഭവിച്ചുണ്ടാകുന്ന ആംഫിബോളൈറ്റുകള്‍ കൂടുതല്‍ ഘടനാവൈവിധ്യം പ്രദര്‍ശിപ്പിക്കുന്നു; ചുണ്ണാമ്പിന്റെ തോത്‌ കൂടിയും കുറഞ്ഞും വരുന്നതുമൂലം ധാത്വംശങ്ങളിലുണ്ടാകുന്ന അന്തരമാണ്‌ ഇതിനു കാരണം. ഡയോപ്‌സൈഡ്‌, എപ്പിഡോട്ട്‌ (സോയ്‌സൈറ്റ്‌), സ്‌ഫീന്‍ എന്നിവയാണ്‌ ധാരാളമായുള്ളത്‌; ചുരുക്കമിനങ്ങളില്‍ കോര്‍ഡിയറൈറ്റിന്റെ സാന്നിധ്യം കാണാം. ആന്തോഫിലൈറ്റിന്റെ നേരിയ അംശങ്ങളുമായി കലര്‍ന്നാണ്‌ കാണപ്പെടുന്നത്‌.

ചുണ്ണാമ്പുകല്ല്‌, ഡോളമൈറ്റ്‌ എന്നിവ സിലിക, മഗ്നീഷ്യം, ഇരുമ്പ്‌ എന്നിവ ഉള്‍ക്കൊള്ളുന്ന പ്രസര്‍ഗങ്ങളു(emanations)മായി പ്രതിപ്രവര്‍ത്തിച്ച്‌ ഖനിജാദേശ(metasomatism)ത്തിനു വിധേയങ്ങളായും ചിലയിനം ആംഫിബോളൈറ്റുകള്‍ ഉത്‌പാദിതങ്ങളാവാം.

പ്രീകാംബ്രിയന്‍ ശിലാസമൂഹങ്ങള്‍ക്കിടയില്‍ ആംഫിബോളൈറ്റ്‌ വ്യാപകമായി കാണപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍