This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആംഫിക്‌ടിയോണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:32, 10 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

‌‌== ആംഫിക്‌ടിയോണി==

Amphictyony

പുരാതന ഗ്രീസില്‍ സമീപസ്ഥങ്ങളായ നഗരരാഷ്‌ട്രങ്ങള്‍ ചേര്‍ന്ന്‌ രൂപവത്‌കരിച്ച സംഘടന. ഗ്രീക്കുഭാഷയിലെ "ആംഫിക്‌ടിയോണസ്‌' (അയല്‍ രാജ്യവാസി) എന്ന വാക്കില്‍നിന്നാണ്‌ ഈ നാമം ഉണ്ടായത്‌. വിവിധ ഗോത്രങ്ങളുടെയും പിന്നീട്‌ രാഷ്‌ട്രങ്ങളുടെയും ദേവാലയങ്ങളുടെയും അവിടത്തെ ഉത്സവങ്ങളുടേയും മേല്‍നോട്ടം വഹിക്കുന്നതിന്‌ ഒരു മതസംഘടനയായി ആരംഭിച്ച ഈ സമിതി, പില്‌ക്കാലത്തു ഗ്രീക്കുരാഷ്‌ട്രങ്ങളുടെ ഒരു ദേശീയ സംഘടനയായി വളര്‍ന്നു. ഏറ്റവും പ്രധാനപ്പെട്ട ഡെല്‍ഫി ആംഫിക്‌ടിയോണിയിലെ പ്രധാന അംഗരാഷ്‌ട്രങ്ങള്‍ തെസലി, മാഗ്നീഷ്യ, തിയോട്ടിസ്‌, ഡോറിസ്‌, ഫോസിസ്‌, ബിയോഷ്യ, ഇയ്യൂബിയ, അക്കിയ എന്നിവയായിരുന്നു. ഒരു വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം ഈ സമിതി സമ്മേളിച്ചിരുന്നു; വസന്തകാലത്ത്‌ ഡെല്‍ഫിയിലും ശരത്‌കാലത്ത്‌ തെര്‍മോപിലേയിലും. അംഗരാഷ്‌ട്രങ്ങളുടെ നഗരങ്ങളെ നശിപ്പിക്കാതിരിക്കുക, അവിടത്തെ ജലവിതരണത്തെ തടസ്സപ്പെടുത്താതിരിക്കുക, ഡെല്‍ഫിയിലെ ഖജനാവ്‌ ചോരണം ചെയ്യാതെയും കൊള്ളയടിക്കപ്പെടാതെയും സംരക്ഷിക്കുക, ഈ വ്യവസ്ഥകള്‍ ലംഘിക്കുന്ന അംഗരാഷ്‌ട്രങ്ങളെ ശിക്ഷിക്കുക എന്നിവയായിരുന്നു ഈ സംഘടനയുടെ മുഖ്യ കര്‍ത്തവ്യങ്ങള്‍.

ഡെല്‍ഫി ആംഫിക്‌ടിയോണിയുടെ ഘടനയില്‍ ചില മാറ്റങ്ങള്‍ റോമന്‍ ആധിപത്യകാലത്തുണ്ടായി. എ.ഡി. 180 വരെ ഇത്‌ നിലനിന്നതായി രേഖകളുണ്ട്‌. ഇതുപോലെയുള്ള മറ്റു സംഘടനകളും ഗ്രീസിന്റെ ഇതരഭാഗങ്ങളില്‍ നിലവിലിരുന്നു. അവയിലൊന്നാണ്‌ ഡീലിയന്‍ ആംഫിക്‌ടിയോണി; ആഥന്‍സില്‍ നിലവിലിരുന്ന മറ്റൊരു സംഘടനയായിരുന്നു, കലോറിയയിലെ ആംഫിക്‌ടിയോണി.

ഡീലിയന്‍ ആംഫിക്‌ടിയോണി ബി.സി. 7-ാം ശ.-ത്തില്‍ പ്രബല സംഘടനയായിരുന്നു. മാസിഡോണിയന്‍ ആധിപത്യത്തോടുകൂടി ഡീലിയന്‍ ആംഫിക്‌ടിയോണിയുടെ പ്രവര്‍ത്തനം അസ്‌തമിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍