This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആംഗലസാമ്രാജ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:25, 8 ഒക്ടോബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആംഗലസാമ്രാജ്യം

ഏ.ആര്‍. രാജരാജവര്‍മ രചിച്ച സംസ്കൃത കാവ്യം. സംസ്കൃതാലങ്കാരികസിദ്ധാന്തങ്ങള്‍ അനുസരിച്ചുള്ള മഹാകാവ്യലക്ഷണങ്ങള്‍ ഉള്‍ക്കൊണ്ട ഈ കൃതി, ബ്രിട്ടനിലെ വിക്ടോറിയയുടെ വജ്രജൂബിലി സംബന്ധിച്ച് രചിച്ചതാണ് (1895). ആ കാലത്ത് രചനയാരംഭിച്ച ഈ മഹാകാവ്യം ആറു വര്‍ഷങ്ങള്‍ക്കുശേഷം (1901) ടി.ഗണപതി ശാസ്ത്രിയുടെ ടിപ്പണിയോടുകൂടി പ്രകാശിതമായി. ഇതിലെ 23 സര്‍ഗങ്ങളിലായി ബ്രിട്ടന്റെയും ഇന്ത്യയുടെയും ഭൂതകാലചരിത്രങ്ങളും, ഈ രാജ്യങ്ങള്‍ തമ്മിലുണ്ടായ സേവ്യസേവകബന്ധത്തിന്റെ രൂപപരിണാമങ്ങളും കല്പനാസമ്പന്നനായ ഒരു കവിയുടെ ശില്പനിപുണതയോടുകൂടി വര്‍ണിതമായിട്ടുണ്ട്.

ഒന്നാം സര്‍ഗത്തില്‍ ലണ്ടന്‍നഗരത്തിന്റെ വര്‍ണനയോടുകൂടി ആരംഭിക്കുന്ന ഈ മഹാകാവ്യം 22-ാം സര്‍ഗത്തില്‍ വിക്ടോറിയയുടെ ഭരണപരിഷ്കാരവിളംബരത്തില്‍ എത്തിച്ചേരുന്നു. അവസാനസര്‍ഗം ജൂബിലിമഹോത്സവത്തിന്റെ വര്‍ണനയാണ്. ഇന്ത്യയിലെ ഹൈന്ദവ-മുസ്ലിം ഭരണചരിത്രം ദിങ്മാത്രദര്‍ശനം ചെയ്തുപോകുന്ന കവി, ടിപ്പുവിന്റെ പടയോട്ടക്കാലത്തെ വര്‍ണിക്കുവാന്‍ ഒരു സര്‍ഗം മുഴുവന്‍ (11) വിനിയോഗിച്ചിരിക്കുന്നു. കെ.സി. കേശവപിള്ള ഈ കാവ്യത്തെ മലയാളത്തില്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട് (1910).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍