This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഹോബലന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഹോബലന്‍

17-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ഒരു ഭാരതീയ സംഗീത ശാസ്ത്രജ്ഞന്‍. ശ്രീകൃഷ്ണന്‍ എന്നായിരുന്നു ഇദ്ദേഹത്തിന്റെ അച്ഛന്റെ പേര്. 1650-ന് അടുത്ത് വിരചിതമെന്നു കരുതിവരുന്ന സംഗീതപാരിജാതം ഇദ്ദേഹം രചിച്ചതാണെന്നു വിശ്വസിക്കപ്പെട്ടുവരുന്നു. ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ചു സംസ്കൃതത്തില്‍ രചിക്കപ്പെട്ടിട്ടുള്ള ഈ കൃതി ശാസ്ത്രീയ സമീപനത്തില്‍ മുന്നിട്ടുനില്ക്കുന്ന വളരെ വിലപ്പെട്ട ഒന്നായി സംഗീതശാസ്ത്രജ്ഞന്മാര്‍ കരുതിവരുന്നു. വീണയില്‍ മുറുക്കിനിര്‍ത്തിയിട്ടുള്ള കമ്പിയുടെ പ്രകമ്പനമേഖലയുടെ ദൈര്‍ഘ്യത്തെ അടിസ്ഥാനമാക്കി അതില്‍ അടയാളപ്പെടുത്തിയിട്ടുള്ള സ്വരസ്ഥാനങ്ങളുടെ മൂല്യനിര്‍ണയം ചെയ്യാമെന്ന് ആദ്യമായി കണ്ടുപിടിച്ച ആള്‍ എന്ന നിലയില്‍ അഹോബലന്‍ ഭാരതീയ സംഗീതത്തെ ഭൌതികശാസ്ത്രദൃഷ്ട്യാ നോക്കിയ പണ്ഡിതന്മാരില്‍ പ്രഥമഗണനീയനാണ്. യുക്തിക്കു ചേരുംപടി ആനുകാലിക സമ്പ്രദായങ്ങളെ ക്രമപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്തിട്ടുള്ള അപൂര്‍വം ചില ഭാരതീയ സംഗീതശാസ്ത്രജ്ഞന്മാരില്‍ ഒരാള്‍ എന്ന പ്രശസ്തി ഇദ്ദേഹം നേടിയിട്ടുണ്ട്. ഭാരതീയ സംഗീതനിയമങ്ങള്‍ വികസിപ്പിക്കുവാന്‍ നിരവധി പരീക്ഷണങ്ങളും നിരീക്ഷണങ്ങളും അഹോബലന്‍ നടത്തിയിട്ടുണ്ട്. വീണക്കമ്പിയുടെ നീളത്തിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹം നടത്തിയിട്ടുളള സ്വരസ്ഥാനനിര്‍ണയവും ഗണിച്ചിട്ടുള്ള പ്രകമ്പനാവൃത്തിയും ഇപ്രകാരമാണ്:

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍