This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഹരോന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഹരോന്‍

ബൈബിള്‍ പഴയനിയമത്തില്‍ പറയുന്ന, യിസ്രായേല്‍ ജനതയെ മിസ്രയിമി (ഈജിപ്ത്)ലെ അടിമത്തത്തില്‍നിന്നും മോചിപ്പിച്ച മോശെയുടെ ജ്യേഷ്ഠസഹോദരന്‍ (പുറപ്പാടുപുസ്തകം 4.14). പ്രകാശമുള്ളവന്‍ അഥവാ പ്രബുദ്ധന്‍ എന്നാണ് അഹരോന്‍ എന്ന പേരിന്റെ അര്‍ഥം. ലേവിഗോത്രത്തില്‍ അപ്രേമിന്റെ മകനായി ഈജിപ്തില്‍ ജനിച്ചു. മോശെ വിക്കനായിരുന്നതുകൊണ്ട് ഇദ്ദേഹത്തിന്റെ വക്താവ്, സഹായി എന്നീ നിലകളില്‍ യിസ്രായേലിന്റെ വിമോചനയത്നങ്ങളിലും തുടര്‍ന്നുളള യാത്രയിലും അഹരോന്‍ പങ്കുകൊണ്ടു. യാത്രാമധ്യേ ജനങ്ങളുടെ ഉപദേഷ്ടാവായും അദ്ദേഹം വര്‍ത്തിച്ചു. യിസ്രായേലിന്റെ ആദ്യത്തെ മഹാപുരോഹിതന്‍ എന്ന നിലയിലാണ് അഹരോന്‍ അറിയപ്പെടുന്നത്. (പുറപ്പാടുപുസ്തകം 28.1) യഹോവയുടെ ന്യായപ്രമാണത്തെ ലംഘിച്ച് സ്വര്‍ണക്കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കി ആരാധിക്കുന്നതില്‍ സഹകരിക്കയാല്‍ (പുറപ്പാടു പുസ്തകം 22.2-4) വാഗ്ദത്തനാടായ കനാനില്‍ പ്രവേശിക്കുവാന്‍ കഴിയാതെ യാത്രാമധ്യേ ഹോര്‍ എന്ന മലയില്‍വച്ച് അഹരോന്‍ മൃതിയടഞ്ഞു (സംഖ്യാപുസ്തകം 20. 28). യഹൂദന്മാരും മുസ്ലിങ്ങളും അവരുടെ വേദഗ്രന്ഥങ്ങളില്‍ ഇദ്ദേഹത്തെക്കുറിച്ചു പരാമര്‍ശിച്ചിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B9%E0%B4%B0%E0%B5%8B%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍