This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഹമ്മദ് ഫറൂക്കി, ഖ്വാജാ (1917 -

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഹമ്മദ് ഫറൂക്കി, ഖ്വാജാ (1917 - )

ഉര്‍ദു സാഹിത്യകാരന്‍. ഉത്തര്‍പ്രദേശില്‍ മൊറാദാബാദ് ജില്ലയിലുള്ള ബച്റാവോന്‍ എന്ന സ്ഥലത്ത് 1917 ഒ. 10-ന് ജനിച്ചു. ആഗ്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം ചെയ്ത് എം.എ., പിഎച്ച്.ഡി, എഫ്.ആര്‍.എ.എസ്. എന്നീ ബിരുദങ്ങള്‍ നേടി. ഡല്‍ഹി കോളജിലെ ഉര്‍ദു വിഭാഗത്തിന്റെ അധ്യക്ഷന്‍, ഡല്‍ഹി സര്‍വകലാശാലയിലെ ഉര്‍ദു പ്രൊഫസര്‍ എന്നീ ഔദ്യോഗികതലങ്ങളില്‍ സേവനമനുഷ്ഠിച്ചു. ഇദ്ദേഹത്തിന്റെ മിര്‍ താഹ മിര്‍-ഹയാത് ഔര്‍ ശായ്രി എന്ന നിരൂപണഗ്രന്ഥത്തിന് 1957-ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. മിര്‍സാഷൗഖ്, മക്തുബാത്-ഇ-ഉര്‍ദു കാ അദബി വ താരിഖി, ഇര്‍ട്ടഖ താഹ്രിക് ഇ ആസാദി ഔര്‍ ഉര്‍ദു അദബ് എന്നീ സാഹിത്യചരിത്രഗ്രന്ഥങ്ങളും ക്ലാസിക്കി അദബ് എന്ന നിരൂപണഗ്രന്ഥവുമാണ് ഫറൂക്കിയുടെ പ്രസിദ്ധമായ മറ്റ് ഉര്‍ദുകൃതികള്‍. 19-ാം ശ.-ത്തിലെ ഭാരതീയ സാമൂഹിക ജീവിതത്തെ വിവരിക്കുന്ന ഒരു ഗ്രന്ഥം (Indian Social Life) ഇംഗ്ളീഷിലും ഹിന്ദിയിലും ഇദ്ദേഹം രചിച്ചിട്ടുണ്ട്. അനവധി ഗവേഷണപ്രബന്ധങ്ങളുടെ കര്‍ത്താവുകൂടിയാണ് ഫറൂക്കി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍