This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഹമ്മദ് നദീം കാസ്മി (1916 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഹമ്മദ് നദീം കാസ്മി (1916 - )

ഉര്‍ദുകവി. പഞ്ചാബിലെ ഷാജഹാന്‍പൂര്‍ എന്ന ഗ്രാമത്തില്‍ 1916 ന. 20-ന് ജനിച്ചു. വിദ്യാഭ്യാസം അവിടെത്തന്നെ നിര്‍വഹിച്ചു. ലഘുകവിതകളിലൂടെയും ചെറുകഥകളിലൂടെയും ഇദ്ദേഹത്തിന്റെ സാഹിത്യവാസന നന്നേ ചെറുപ്പത്തില്‍ത്തന്നെ പ്രകടമായി.

12-ാമത്തെ വയസ്സില്‍ ഒരു ലഘുനോവല്‍ രചിച്ചു. 1939-ല്‍ മുള്‍ത്താനിലെ അബ്കാരി വിഭാഗത്തില്‍ ഒരു ഗുമസ്തപ്പണി കിട്ടിയെങ്കിലും മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ പ്രസ്തുത ഉദ്യോഗം ഉപേക്ഷിച്ചിട്ട് പത്രപ്രവര്‍ത്തനം മുഖ്യ കര്‍മമാര്‍ഗമായി സ്വീകരിച്ചു. തഹസീബേനിസ്വാം, ഫൂല്‍ എന്നീ സാഹിത്യമാസികകളുടെ പത്രാധിപരായി പ്രവര്‍ത്തിക്കുകയും നൂതനസാഹിത്യധാരകളുടെ വളര്‍ച്ചക്കുവേണ്ടുന്ന കളമൊരുക്കുകയും ചെയ്തു.

ആധുനിക ഉര്‍ദുകവികളുടെ കൂട്ടത്തില്‍ കാസ്മിക്ക് സമുന്നതമായൊരു സ്ഥാനമാണുള്ളത്. പുതിയൊരു ജീവിതവീക്ഷണവും സുശക്തമായൊരു രചനാശൈലിയും വശമുള്ള ഈ കവി ഉത്കൃഷ്ടങ്ങളായ നിരവധി കവിതകളെഴുതിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പ്രധാനകവിതകളെല്ലാം ജലാലോ ജമാല്‍ എന്ന സമാഹാരത്തില്‍ അടങ്ങിയിരിക്കുന്നു. മിക്ക ആധുനിക ഉര്‍ദു കവികളെയും ഈ കൃതി ശക്തമായി സ്വാധീനിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍