This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസ് കോമൈസീറ്റ്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസ് കോമൈസീറ്റ്സ്

Ascomycetes

ഒരു പ്രധാന ഫംഗസ്വര്‍ഗം (Class). സ്പോറുകള്‍ അടക്കംചെയ്തിട്ടുള്ള സഞ്ചിപോലുള്ള 'ആസ്‍കസ്' (ascus) ഉത്പാദിപ്പിക്കുന്നുവെന്നതാണ് ഈ വര്‍ഗത്തിന്റെ പ്രത്യേകത. ഓരോ ആസ്കസിലും എട്ടോ അല്ലെങ്കില്‍ രണ്ടിന്റെ ഗുണിതങ്ങള്‍ എന്ന കണക്കിനോ സ്പോറുകള്‍ ഉണ്ടായിരിക്കും.

അസ്കോമൈസീറ്റ്സ് വര്‍ഗത്തില്‍പ്പെട്ട ഫംഗസുകള്‍ എല്ലാംതന്നെ കരയിലാണ് ജീവിക്കുന്നത്. അവ പരോപജീവികളായോ (parasites), മൃതാന്നജീവികളായോ (saprophytes) കഴിയുന്നു. പല സുപ്രധാന സസ്യരോഗങ്ങള്‍ക്കും കാരണമായ ഫംഗസുകള്‍ ഈ വര്‍ഗത്തില്‍പ്പെടുന്നവയാണ്. 'പെനിസിലിന്‍' എന്ന 'ആന്റിബയോട്ടിക്' ഉത്പാദിപ്പിക്കുന്ന പെനിസിലിയം നൊട്ടേറ്റം (Pencillium notatum) എന്ന ഫംഗസ് ഈ വര്‍ഗത്തില്‍പ്പെടുന്നു.

അസ്കോമൈസീറ്റുകളില്‍ ലൈംഗികവും അലൈംഗികവുമായ പ്രത്യുത്പാദനരീതികള്‍ കണ്ടുവരുന്നു. മൈസീലിയം മുറിഞ്ഞ് ഉണ്ടാകുന്ന ഒയീഡിയ (oidia) മുഖേനയും വിശേഷവത്കൃത ഹൈഫകളുടെ അറ്റത്തുണ്ടാകുന്ന കൊണീഡിയ (conidia) മുഖേനയുമാണ് അലൈംഗിക പ്രത്യുത്പാദനം നടക്കുന്നത്; ലൈംഗിക പ്രത്യുത്പാദനമാകട്ടെ ആസ്കസിനുള്ളില്‍ ഉണ്ടാകുന്ന അസ്കോസ്പോറുകള്‍ മുഖേനയും.

(ആര്‍. ഗോപിമണി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍