This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസ്പ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:37, 9 സെപ്റ്റംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അസ്പ്

Asp

ഈജിപ്തുകാര്‍ വിശുദ്ധമായി കരുതിപ്പോരുന്ന, ഉഗ്രവിഷമുള്ള സര്‍പ്പം. ശാ.നാ. നാജ ഹാജെ (Naja haje). ഈജിപ്തില്‍ രാജകീയ ചിഹ്നമായും ഇതിനെ അംഗീകരിച്ചിരുന്നു. ഈജിപ്ഷ്യന്‍ സാഹിത്യത്തില്‍ അസ്പിന് ഒരു പ്രധാന സ്ഥാനമുണ്ട്. മരണശിക്ഷയ്ക്കു വിധിക്കപ്പെട്ട കുറ്റവാളികളുടെ നെഞ്ചില്‍ അസ്പിനെക്കൊണ്ട് ഒരുപ്രാവശ്യം കൊത്തിച്ചു ശിക്ഷ നടപ്പാക്കിയിരുന്നതായി ഗ്രീക് ഭിഷഗ്വരനായ ഗാലന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ക്ലിയോപാട്രയുടെ മരണത്തിനു കാരണമായതും അസ്പാണെന്നു കരുതപ്പെടുന്നു.

ഇന്ത്യയില്‍ കാണുന്ന മൂര്‍ഖന്റേതിനെക്കാള്‍ വീതികുറഞ്ഞ പത്തിയാണ് അസ്പിനുള്ളത്. അസ്പ് 75 സെ.മീ. വരെ നീളം വയ്ക്കും. ഈജിപ്ഷ്യന്‍ പാമ്പാട്ടികള്‍ ഇവയുടെ കഴുത്തിന്റെ ഒരു പ്രത്യേക ഭാഗത്തായി സമ്മര്‍ദം ചെലുത്തി വടിപോലെയാക്കാറുണ്ടെന്നു പറയപ്പെടുന്നു. മോശയോടൊപ്പം ഫേറോവിന്റെ മുന്നിലെത്തിയ അഹറോന്റെ കയ്യിലുണ്ടായിരുന്ന വടി താഴെ ഇട്ടപ്പോള്‍ അത് ഒരു അസ്പായിയെന്ന് പഴയനിയമത്തില്‍ പ്രസ്താവിച്ചു കാണുന്നു.

സെറാസ് റെറസ് എന്നറിയപ്പെട്ടിരുന്ന അസ്പിസ് എന്ന അണലികള്‍ക്കും അസ്പ് എന്നു പേരുണ്ട്. സഹാറാമരുഭൂമിയിലാണ് ഇവ കാണപ്പെടുന്നത്. യൂറോപ്പിലും വടക്കേ ആഫ്രിക്കയിലുമുളള പല വിഷപ്പാമ്പുകള്‍ക്കും പൊതുവേ ഈ പേര് പറയാറുണ്ട്. വൈപ്പെറ അസ്പിസ് (Vipera aspis) എന്ന ഇനം അണലികള്‍ക്കു മാത്രമായി ഈ പേരുപയോഗിക്കയാവും ഉത്തമം. മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലും മധ്യയൂറോപ്പിലും ഇത്തരം പാമ്പുകള്‍ ധാരാളമായുണ്ട്. കഷ്ടിച്ച് ഒന്നര മീ. മാത്രം നീളം വരുന്ന, അധികം വണ്ണമില്ലാത്ത ഈ പാമ്പ് ഉഗ്രവിഷമുള്ളതാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B8%E0%B5%8D%E0%B4%AA%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍