This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസ്പര്‍ജില്ലോസിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:44, 9 സെപ്റ്റംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അസ്പര്‍ജില്ലോസിസ്

Aspergillosis

അസ്പര്‍ജില്ലസ് (Aspergillus) ഫംഗസ് മൂലമുണ്ടാകുന്ന ശ്വാസകോശ രോഗം. അസ്പെര്‍ജില്ലോമ (Aspergiloma) എന്നും ഇത് അറിയപ്പെടുന്നു. മനുഷ്യര്‍ക്കും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഈ രോഗം ബാധിക്കുന്നു. അസ്പെര്‍ജില്ലസ് ഫ്യൂമിഗേറ്റസ് (Aspergillus fumigatus) എന്നയിനം ഫംഗസാണ് മനുഷ്യരില്‍ ബ്രോങ്കോ പള്‍മോണറി അസ്പെര്‍ജില്ലോസിസ് എന്ന രോഗത്തിനു കാരണമാകുന്നത്. അ. ക്ലാവേറ്റസ്, അ. ഫ്ലാവസ്, അ. നൈഗര്‍, അ. ടെറിയസ് എന്നീ ഫംഗസ് ഇനങ്ങളും അപൂര്‍വമായി രോഗകാരണമാകാറുണ്ട്. ശ്വാസനാള ഭിത്തിയിലും ശ്വാസകോശങ്ങളുടെ പരിധീയ ഭാഗത്തും അ. ഫ്യൂമിഗേറ്റസ് ഫംഗസിന്റെ ക്രമാധികമായ ചേതനാ പ്രതിപ്രവര്‍ത്തനം (hypersensitive reaction) സങ്കീര്‍ണമാകുന്നതാണ് രോഗകാരണം. ജന്തുക്കളുടെ ശ്വാസകോശകലകളില്‍ ഈ ഫംഗസ് വളരുമ്പോള്‍ കോശങ്ങള്‍ക്കു നാശം സംഭവിക്കുന്നു. ശരത് (ആഗ.-ഒ.) കാലത്തും ശീതകാലത്തും ഉണ്ടാകുന്ന ആസ്തമ രോഗത്തോടനുബന്ധിച്ചാണ് ഈ രോഗം സാധാരണ കണ്ടുവരുന്നത്. ആസ്ത്മ രോഗമില്ലാത്തവരെയും അസ്പെര്‍ജില്ലോസിസ് രോഗം ബാധിക്കാറുണ്ട്. അസ്പെര്‍ജില്ലോസിസിന്റെ രോഗലക്ഷണങ്ങള്‍ പനി, ചുമ, ശ്വാസംമുട്ടല്‍ തുടങ്ങിയവയാണ്. രക്തം, കഫം എന്നിവയുടെ പരിശോധന കൊണ്ടും നെഞ്ചിന്റെ എക്സ്-റേ എടുത്തും രോഗനിര്‍ണയം നടത്താം. ഔഷധങ്ങളും ഫിസിയോതെറാപ്പിയും രോഗത്തിന് ആശ്വാസമുണ്ടാക്കും. ശ്വാസകോശകലകള്‍ നശിച്ചുപോകാതെ കൂടിയ തോതില്‍ കോര്‍ട്ടിക്കോസ്റ്റെറോയിഡുകള്‍ ഇന്‍ഹലേഷന്‍ നടത്തിയും ബ്രോങ്കോസ്കോപ്പ് ഉപയോഗിച്ച് കഫം നീക്കം ചെയ്തും പെട്ടെന്ന് രോഗത്തിന്റെ കാഠിന്യം കുറയ്ക്കാം.

ബ്രോങ്കോപള്‍മോണറി അസ്പെര്‍ജില്ലോസിസ് അഞ്ചുവിധത്തിലുണ്ട്: അലര്‍ജിക് ആസ്ത്മ, അലര്‍ജിക് ബ്രോങ്കോ പള്‍മോണറി അസ്പെര്‍ജില്ലോസിസ്, അ. ക്ലാവേറ്റസ് മൂലമുള്ള ആല്‍വിയോലാര്‍ (alveolar) ഇന്‍ഫ്ളമേഷന്‍, കാവിറ്റിക്കുള്ളിലുള്ള അസ്പെര്‍ജില്ലോമാ, ഇന്‍വേസീവ് (invasive) പള്‍മോണറി അസ്പെര്‍ജില്ലോസിസ്.

അന്തരീക്ഷത്തിലുള്ള ഫംഗസ് സ്പോറുകള്‍ ശ്വസനസമയത്ത് ശ്വാസകോശത്തിലെത്തി ഇവിടെ നാശം സംഭവിച്ച കലകളില്‍ വച്ച് മുളച്ച് ഫംഗസിന്റെ ഒരു 'പന്തു' (mycetoma) തന്നെയുണ്ടാകുന്നു. ശ്വാസകോശത്തിന്റെ ഏതുഭാഗത്തും ഇതു സംഭവിക്കാമെങ്കിലും ഉപരിഭാഗത്താണ് സാധാരണയില്‍ കൂടുതല്‍ ഇന്‍ഫളമേഷന്‍ ഉണ്ടാവുക. ഇത് അലര്‍ജിക് ബ്രോങ്കോ പള്‍മോണറി അസ്പെര്‍ജില്ലോസിസ് എന്നറിയപ്പെടുന്നു. സി.റ്റി. സ്കാന്‍ (computerised tomography scan), എക്സ്-റേ പരിശോധന എന്നിവ കൊണ്ട് രോഗനിര്‍ണയം നടത്താം. ഇന്ന് പ്രത്യേക സംവിധാനമുള്ള സ്കാനിംഗ് (high resolution C.T.scan ) ഉപയോഗിച്ചും രോഗനിര്‍ണയം നടത്തുന്നു.

ശ്വാസകോശത്തിന്റെ മുകളിലത്തെ പാളിയില്‍ നീര്‍വീക്കം പോലെ പ്രകടമാകുന്ന നിറം കൂടിയ ഭാഗം ഉരുണ്ടുകട്ടിയേറിയ ട്യൂമര്‍ പോലെ എക്സ്-റേയില്‍ കാണപ്പെടുന്നു. തുപ്പുന്ന കഫത്തില്‍ രക്തത്തിന്റെ അംശം ഉണ്ടായിരിക്കും. കഫം കള്‍ച്ചര്‍ ചെയ്യുമ്പോള്‍ ഫംഗസിന്റെ വളരുന്ന ഹൈഫകള്‍ കാണാം. ഓപ്പറേഷന്‍ പലപ്പോഴും ഫലപ്രദമായ ചികിത്സയായി കാണുന്നുണ്ട്.

പ്രതിരോധശക്തി കുറഞ്ഞവരുടെയും മറ്റു രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവരുടെയും ശ്വാസകോശങ്ങള്‍ അസ്പര്‍ജില്ലസ് ഫ്യുമിഗേറ്റസ് എന്നയിനം ഫംഗസ് രോഗബാധയ്ക്കു വിധേയമാകാറുണ്ട്. രക്തം കലര്‍ന്ന മഞ്ഞനിറത്തിലുള്ള കട്ടിയേറിയ കഫത്തിന്റെ ലബോറട്ടറി പരിശോധനയിലൂടെയും രോഗനിര്‍ണയം നടത്താം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍