This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസോസിയേഷന്‍ ഫുട്ബോള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസോസിയേഷന്‍ ഫുട്ബോള്‍

Associated Football

ലോകപ്രശസ്തിയാര്‍ജിച്ച ഫുട്ബോള്‍ മത്സരങ്ങളില്‍ ഒന്ന്. റഗ്ബി, അമേരിക്കന്‍ ഫുട്ബോള്‍ എന്നിവയാണ് മറ്റു മത്സരങ്ങള്‍. 1863-ല്‍ ഫുട്ബോള്‍ അസോസിയേഷന്‍ നിലവില്‍ വന്നതോടെയാണ് അസോസിയേഷന്‍ ഫുട്ബോള്‍ ലോകമാകെ പ്രചരിക്കാന്‍ തുടങ്ങിയത്. വളരെ ബൃഹത്തായ ഒരു സംഘടനയുടെ സകല കഴിവുകളും ഈ കളിയുടെ വികസനത്തിന്റെയും പരിപോഷണത്തിന്റെയും പിന്നിലുണ്ട്. ഇന്ത്യയില്‍ പ്രചരിച്ചിട്ടുള്ളതും അസോസിയേഷന്‍ ഫുട്ബോളാണ്. ഇതിനു സോക്കര്‍ എന്നും പേരുണ്ട്.

1863-ല്‍ അസോസിയേഷന്‍ നിലവില്‍വന്നുവെങ്കിലും ഇന്നത്തെ നിലയില്‍ നിഷ്കൃഷ്ടമായ ഒരു നിയമാവലിയുടെ നിയന്ത്രണത്തില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ നടപ്പാക്കുന്നതിനു വളരെ കാലമെടുത്തു. ആദ്യത്തെ മുപ്പതു വര്‍ഷം വരെ, കളിക്കാര്‍ പഴയരീതിയില്‍ വേട്ടനായ്ക്കളെപ്പോലെ കളിസ്ഥലത്ത് ഒരു നിയന്ത്രണവും കൂടാതെ ഓടിനടന്ന് എതിര്‍കക്ഷിക്കാരെ തള്ളിവീഴ്ത്തി ഗോള്‍ അടിക്കാനാണ് ശ്രമിച്ചിരുന്നത്. എന്നാല്‍ അസോസിയേഷന്‍ ചെലുത്തിയ സ്വാധീനത്തിന്റെയും നിയന്ത്രണത്തിന്റെയും ഫലമായി കളിക്കാരുടെ എണ്ണം, സ്ഥാനം, പെരുമാറ്റക്രമം, പരിധികളും പരിമിതികളും തുടങ്ങി കളിയെ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും ചിട്ടയും ക്രമീകരണവും നടപ്പിലായി. അമ്പയറുടെ സേവനം ഒഴിവാക്കി റഫറിയെ കളിയുടെ ഒരു അവശ്യഘടകമാക്കി മാറ്റിയതും, ത്രോ, ഓഫ്സൈഡ് എന്നിവയെ സംബന്ധിച്ച നിയമങ്ങള്‍ക്കു രൂപം നല്കിയതും, പെനല്‍റ്റി നടപ്പാക്കിയതും അസോസിയേഷന്റെ നേട്ടങ്ങളാണ്. ആഴ്സെനല്‍ ക്ലബ്ബിന്റെ മാനേജരായിരുന്ന ഹെര്‍ബര്‍ട്ട് ചാപ്മാന്‍ ആണ് അസോസിയേഷന്‍ ഫുട്ബോളിന്റെ നിയമാവലി പരിഷ്കരിച്ചു നടപ്പിലാക്കിയത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍