This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസോസിയേറ്റഡ് പ്രസ് ഒഫ് അമേരിക്ക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസോസിയേറ്റഡ് പ്രസ് ഒഫ് അമേരിക്ക

Associated Press of America

യു.എസ്സിലെ പ്രഥമ വാര്‍ത്താവിനിമയസ്ഥാപനം. വാര്‍ത്താവിതരണത്തിലും വിനിമയത്തിലും നേരിട്ട ഭാരിച്ച ചെലവുകളില്‍ നിന്നും രക്ഷനേടുവാനായി യു.എസ്സില്‍ ന്യൂയോര്‍ക്ക് നഗരത്തിലെ ഏതാനും ദിനപത്രങ്ങള്‍ ചേര്‍ന്ന് 1848-ല്‍ രൂപവത്കരിച്ച ഒരു സഹകരണസംഘമാണ് 'അസോസിയേറ്റഡ് പ്രസ്' (എ.പി.) ആയി അനന്തരകാലത്ത് പ്രസിദ്ധി നേടിയത്. ഇല്ലിനോയി നഗരത്തില്‍ രൂപവത്കൃതമായ പ്രസ്തുത സഹകരണസംഘം 1900-ത്തില്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ ഒരു കോര്‍പറേഷനായി രജിസ്റ്റര്‍ ചെയ്യപ്പെട്ടു. അതിന്റെ നിയന്ത്രണവും ഉടമാവകാശവും ദിനപത്രപ്രസാധകരില്‍ നിക്ഷിപ്തമായിരുന്നു. റേഡിയോ-ടെലിവിഷന്‍ സ്ഥാപനങ്ങളും ഇതില്‍ അസോസിയേറ്റഡ് അംഗത്വം സ്വീകരിച്ചു. 1950 ആയപ്പോഴേക്കും തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍കൂടി ഉള്‍ക്കൊള്ളുംവിധം എ.പി.യുടെ പ്രവര്‍ത്തനമണ്ഡലം വിപുലമായി. ടെലിടൈപ്പ്സെറ്റിങ്, റേഡിയോ ടെലിടൈപ്പ്, ന്യൂസ് സര്‍വീസ് മുതലായ ആധുനിക വാര്‍ത്താവിനിമയോപാധികള്‍ ആദ്യമായി അവതരിപ്പിച്ചത് അസോസിയേറ്റഡ് പ്രസ് ആണ്. 2005-ലെ കണക്കുകളുസരിച്ച് അസോസിയേറ്റഡ് പ്രസ്സിന്റെ വാര്‍ത്തകള്‍ 1700 ന്യൂസ്പേപ്പറുകളും അയ്യായിരത്തോളം ടെലിവിഷന്‍, റേഡിയോ നിലയങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. 121 രാജ്യങ്ങളിലായി 242 ബ്യൂറോകളും പ്രവര്‍ത്തിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍