This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസൈസ്മിക കടകങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസൈസ്മിക കടകങ്ങള്‍

Aseismic Ridges


ആഗ്നേയ പ്രക്രിയകളിലൂടെ രൂപംകൊണ്ടിട്ടുള്ള കടല്‍വരമ്പുകള്‍. മധ്യ-സമുദ്രവരമ്പുകളില്‍ നിന്നും വ്യത്യസ്തങ്ങളായ ഇവയില്‍ മിക്കതും നിര്‍ജീവങ്ങളായ അഗ്നിപര്‍വതങ്ങളാണ്. അസൈസ്മിക കടകങ്ങളുടെ സംരചന മിക്കപ്പോഴും ഭൂവല്കശിലകളുടേതിനോട് സാദൃശ്യം പുലര്‍ത്തുന്നു. തൂക്കായ വശങ്ങളും വീതികുറഞ്ഞ് അസമമായ ആകൃതിയും ഇവയുടെ സവിശേഷതകളാണ്. പെലാജിക (pelagic) അവസാദങ്ങള്‍ അങ്ങിങ്ങായി മൂടിക്കാണുന്നു. തുടര്‍ച്ചയായ അവപാതം (slumping) മൂലം അവസാദങ്ങള്‍ അടിയുന്നത് തടസ്സപ്പെടുന്നു. ആഗ്നേയസ്വഭാവമുള്ള ശിലാതലങ്ങള്‍ അവിടവിടെ എഴുന്നുകാണും; എന്നാല്‍ സജീവ അഗ്നിപര്‍വതങ്ങളില്‍നിന്നു വിഭിന്നമായ ഘടനയാണ് ഇവയ്ക്കുള്ളത്.

ആഫ്രിക്കയുടെ തെക്കുപടിഞ്ഞാറന്‍ തീരത്തിന് അഭിമുഖമായുള്ള വാല്‍വിസ് വരമ്പാണ് അസൈസ്മിക കടകത്തിന്റെ ഒന്നാംതരം ഉദാഹരണം. ഇവയുടെ ആഗോളവിതരണം കാണിക്കുന്ന ഒരു ചാര്‍ട്ട് 1962-ല്‍ ഹീസെല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍