This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസീസുള്ളാ ഹെഖ്നി (1854 - 1929)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസീസുള്ളാ ഹെഖ്നി (1854 - 1929)

കാശ്മീരി മിസ്റ്റിക് കവി. 'മസ്നവി', 'ഗസല്‍' എന്നീ കാവ്യപ്രസ്ഥാനങ്ങളിലേക്ക് ഇദ്ദേഹം വിലയേറിയ പല സംഭാവനകളും നല്കിയിട്ടുണ്ട്. ഇദ്ദേഹം 1854-ല്‍ കാശ്മീരില്‍ ജനിച്ചു. ഹെഖ്നിയുടെ മസ്നവികളെല്ലാം സൂഫിമാതൃകയിലുള്ള മിസ്റ്റിക് കവനങ്ങളാണ്. പരമാത്മാവില്‍ വിലയം പ്രാപിക്കുവാന്‍ കൊതിക്കുന്ന ജീവാത്മാവിന്റെ വേദനയും വെമ്പലുമാണ് ഈ മിസ്റ്റിക് കവിതകളുടെ കാതല്‍. കാലികപ്രാധാന്യമുള്ള വിഷയങ്ങളെപ്പറ്റിയും ഹെഖ്നി കവിതകള്‍ രചിക്കാതിരുന്നിട്ടില്ല. കാശ്മീരിന്റെ പ്രകൃതിസൗകുമാര്യവും ദാരിദ്ര്യവും ഒരുപോലെ ഹെഖ്നിയുടെ കല്പനയെ ഉദ്ദീപിപ്പിച്ചിട്ടുണ്ട്. സഹ്ലബ്നാമ (വെള്ളപ്പൊക്കത്തിന്റെ കഥ), ആതിഷ്നാമ (മഹാഗ്നിയുടെ കഥ) എന്നീ ആഖ്യാനകവിതകള്‍ ഈ കവിയുടെ വര്‍ണനാപാടവത്തിന്റെ മികച്ച മാതൃകകളാണ്. പ്രേമം, ദേശാഭിമാനം, ഭക്തി എന്നീ വിഷയങ്ങളെ ആധാരമാക്കി ഇദ്ദേഹം രചിച്ചിട്ടുള്ള നിരവധി ഗാനങ്ങള്‍ കാശ്മീരില്‍ പ്രചാരം നേടിയിട്ടുണ്ട്. ആധുനിക കശ്‍മീരി കവിതയെ ദാര്‍ശനിക ചിന്തയും പ്രസാദാത്മക ശൈലിയുംകൊണ്ട് ധന്യമാക്കിയത് ഹെഖ്നിയാണ്. 1929-ല്‍ ഹെഖ്നി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍