This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസീലോമേറ്റ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസീലോമേറ്റ

Acoelomata


ജന്തുലോകത്തിലെ ഒരു ഉപവിഭാഗം. നാടപ്പുഴുക്കള്‍ (Platyhelminthes), റിബണ്‍ പുഴുക്കള്‍ (Nemertina) എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. ശരീരഭിത്തിക്കും (body wall) ദഹനാവയവങ്ങള്‍ക്കും ഇടയിലായി കോടരം (cavity) ഇല്ലാത്ത ജീവികള്‍ എന്നാണ് അസീലോമേറ്റ എന്ന വാക്കിന്റെ അര്‍ഥം. ഇതിനു ജന്തുവര്‍ഗീകരണ(Taxonomy)ത്തില്‍ വലിയ പ്രാധാന്യമില്ല. അസീലോമേറ്റകളില്‍ ശരീരഭിത്തിക്കും ആന്തരികാവയവങ്ങള്‍ക്കും ഇടയിലായി സംയോജനകലയുടെ അവികസിതരൂപമായ മീസെന്‍കൈമ (mesenchyme) എന്ന ശരീരകല (tissue) നിറഞ്ഞിരിക്കുന്നു. ഇതില്‍ ദ്രവത്തിനുള്ളില്‍ അലഞ്ഞുതിരിയുന്ന സ്വതന്ത്രകോശങ്ങള്‍, ജലാറ്റിന (gelatin) വസ്തുക്കള്‍, തന്തുരൂപത്തിലുള്ള പദാര്‍ഥങ്ങള്‍ എന്നിവ കാണപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍