This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അസിലിയാന്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അസിലിയാന്
Azilian
മധ്യകാലശിലായുഗസംസ്കാരാവശിഷ്ടങ്ങളായി മാസ് ഡി അസ്സില്‍ ഗുഹയില്‍നിന്നും കണ്ടെടുക്കപ്പെട്ടിട്ടുള്ള ഭൂഗര്‍ഭ നിക്ഷേപങ്ങള്‍. ഫ്രാന്‍സില്‍ തൌലോസ് എന്ന സ്ഥലത്തു നിന്നും 640 കി.മീ. അകലെയാണ് മാസ് ഡി അസ്സില്‍ എന്ന വലിയ ഗുഹ സ്ഥിതിചെയ്യുന്നത്. വളരെ ലോലമായി വാര്‍ത്തെടുത്ത ചെറിയ കല്ച്ചീളുകള് ഉപയോഗിച്ച് ഉണ്ടാക്കപ്പെട്ടിട്ടുള്ള ആയുധങ്ങളാണ് അസിലിയാന് അവശിഷ്ടങ്ങളുടെ പ്രത്യേകത. മധ്യകാല ശിലായുഗത്തിലെ പ്രധാനതൊഴിലുകള്‍ ആഹാരസമ്പാദനം ലക്ഷ്യമാക്കിയുള്ള മത്സ്യബന്ധനവും പക്ഷിവേട്ടയുമായിരുന്നു. ഇതിലേക്കാവശ്യമായ ആയുധങ്ങളുടെ അവശിഷ്ടങ്ങളാണ് ആ കാലഘട്ടത്തിന്റെ പ്രത്യേകതയായി ഈ നിക്ഷേപങ്ങളില്‍ കണ്ടെത്തുവാന്‍ കഴിയുന്നത്. മരക്കൊമ്പുകളുടെയും നീളമുള്ള അസ്ഥിഖണ്ഡങ്ങളുടെയും അഗ്രഭാഗത്ത് കരിങ്കല്‍ച്ചീളുകള്‍ മിനുസപ്പെടുത്തി മൂര്‍ച്ച വരുത്തി വച്ചുപിടിപ്പിച്ചുണ്ടാക്കുന്ന ചാട്ടുളിപോലുള്ള ആയുധങ്ങളും ഉപകരണങ്ങളുമാണ് അസിലിയാന് നിക്ഷേപങ്ങളില്‍ പ്രധാനമായി കണ്ടുവരുന്നത്. അലങ്കരണലക്ഷ്യത്തോടെ തയ്യാറാക്കിയിട്ടുള്ള ഉരുളന്‍കല്ലുകള്‍ ഈ നിക്ഷേപങ്ങളില്‍ കണ്ടുവരുന്ന മറ്റൊരു പ്രധാനയിനമാണ്. ചായംകൊണ്ട് പ്രാകൃതരീതിയില്‍ വൃത്തങ്ങളും വരകളും രചിച്ച് മനുഷ്യാകൃതിയുടെ ശൈലീകൃതചിത്രണങ്ങളെന്നു തോന്നത്തക്കവിധമുള്ള രൂപാവിഷ്കാരങ്ങള് കൊണ്ടാണ് ഈ കല്ലുകള്‍ ആകര്ഷകങ്ങളാക്കിയിരിക്കുന്നത്.