This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസറ്റമൈഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസറ്റമൈഡ്

Acetamide


ഒരു ആലിഫാറ്റിക അമ്ല അമൈഡ്. ഫോര്‍മുല: CH3CONH2, നീണ്ട സൂചിയുടെ ആകൃതിയുള്ള നിറമില്ലാത്ത പരലുകളായി ക്രിസ്റ്റലീകരിക്കുന്നു. ദ്ര. അ. 82°C; തിളനില 220°C. ജലം, ആല്‍ക്കഹോള്‍, ഈഥര്‍ എന്നിവയില്‍ ലേയം. സാധാരണ അസറ്റമൈഡിന്, ചുണ്ടെലി(mice)കളുടെ മണമാണ്. അസറ്റോണ്‍ ഉപയോഗിച്ചു ക്രിസ്റ്റലീകരിച്ചെടുത്ത് ദുര്‍ഗന്ധ വിമുക്തമാക്കാം. അസറ്റമൈഡ് ഒരു ഉഭയധര്‍മി (amphoteric) സംയുക്തമാകയാല്‍ പ്രബല-അമ്ലങ്ങളുമായി പ്രവര്‍ത്തിച്ച് അസ്ഥിരലവണങ്ങളും മെര്‍ക്കുറിക് ഓക്സൈഡ് എന്ന ക്ഷാരവുമായി പ്രവര്‍ത്തിച്ച് മെര്‍ക്കുറി അസറ്റമൈഡും ലഭ്യമാക്കുന്നു. അമ്ല അമൈഡുകളുടെ എല്ലാ രാസപ്രവര്‍ത്തനങ്ങളിലും ഇതു സാമാന്യേന പങ്കുകൊള്ളുന്നു. അമോണിയം അസറ്റേറ്റ് ഗ്ലേഷ്യല്‍ അസറ്റിക് അമ്ലമിശ്രിതം 4-5 മണിക്കൂര്‍ ചൂടാക്കി അസറ്റമൈഡ് അനായാസേന ഉത്പാദിപ്പിക്കാം. ഉരുകിയ അസറ്റമൈഡ് അകാര്‍ബണിക അഭിക്രിയകളില്‍ ലായകമായി ഉപയോഗിക്കുന്നു. ജലത്തിന്റെ ലായകത്വഗുണം ഈ യൌഗികം ചേര്‍ത്താല്‍ അധികമാകുന്നതാണ്. പ്ളാസ്റ്റിക് നിര്‍മാണത്തിന് അസറ്റമൈഡ് ഉപയോഗിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍