This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസനവില്വാദി തൈലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസനവില്വാദി തൈലം

തേച്ചുകുളിക്കാന്‍ ആയുര്‍വേദവിധിയനുസരിച്ചു തയ്യാറാക്കി ഉപയോഗിച്ചുവരുന്ന ഒരു ഔഷധ തൈലം. നയനരോഗങ്ങള്‍, കര്‍ണരോഗങ്ങള്‍, ശിരോരോഗങ്ങള്‍ എന്നിവ ശമിപ്പിക്കാന്‍ ഇതു പര്യാപ്തമാണ്. രോഗമില്ലാത്തവര്‍ പതിവായി ശീലിച്ചാല്‍ ഉത്തമാംഗത്തിനും കണ്ണിനും കാതിനും ആവശ്യമായ ആരോഗ്യവും കാര്യക്ഷമതയും നിലനിര്‍ത്താന്‍ സഹായകമാവും.

നിര്‍മാണവിധി. വേങ്ങക്കാതല്‍, കൂവളവേര്, കുറുന്തോട്ടിവേര്, ചിറ്റമൃത് എന്നിവ തുല്യ അളവില്‍ എടുത്ത് നുറുക്കി ചതച്ച് കഷായംവച്ച് ആ കഷായത്തില്‍ നിര്‍ദിഷ്ട അളവ് എണ്ണയും അതിന്റെ നാലിരട്ടി പശുവിന്‍ പാലും, അതിമധുരം, ചുക്ക്, കടുക്കാത്തോട്, നെല്ലിക്കാത്തോട്, താന്നിക്കാത്തോട് എന്നീ മരുന്നുകള്‍ പൊടിച്ച് അരച്ചു കല്ക്കവും ചേര്‍ത്ത് കാച്ചി ഖരപാകത്തില്‍ അരിച്ചെടുക്കുന്നു. പിന്നീട് അഞ്ജനക്കല്ലും കര്‍പ്പൂരവും പാത്രപാകമായി ചേര്‍ക്കുന്നു. ഇടങ്ങഴി എണ്ണയുടെ കഷായത്തിനു 16 പലവും കല്ക്കത്തിനു 32 കഴഞ്ചും മരുന്നാണ് വേണ്ടത്. കഷായം 16 ഇടങ്ങഴി വെള്ളത്തില്‍വച്ച് 4 ഇടങ്ങഴിയാക്കി വറ്റിച്ചിരിക്കണം.

(പ്രൊഫ. കെ. വിദ്യാധരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍