This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസംഗതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസംഗതി

ഒരു അര്‍ഥാലങ്കാരം. പൊരുത്തമില്ലായ്മ, ചേര്‍ച്ചക്കുറവ് എന്നൊക്കെയാണ് ഈ പദത്തിന്റെ അര്‍ഥം. കാര്യകാരണബന്ധങ്ങളിലുള്ള വൈരുധ്യമാണ് ഈ അലങ്കാരത്തിന്റെ ജീവന്‍; അതായത്, കാരണം ഒരിടത്തിരിക്കെ കാര്യം മറ്റൊരിടത്താകുന്നു. 'കൊണ്ടലുണ്ടു വിഷം, മൂര്‍ച്ഛ പൂണ്ടുപോല്‍ പാന്ഥനാരിമാര്‍' എന്നതാണ് ഈ അലങ്കാരത്തിനു ഭാഷാഭൂഷണത്തില്‍ കൊടുത്തിരിക്കുന്ന ഉദാഹരണം. വിഷം ഭുജിച്ചത് മേഘമാണ്; എന്നാല്‍ വിഷപാനത്തിന്റെ ഫലമായ മൂര്‍ച്ഛ അനുഭവിച്ചത് പാന്ഥനാരി(വിരഹിണി)മാരും.

രായിരം കണ്ടത്ത് ഗോവിന്ദമേനോന്‍ (1860-1930) എഴുതിയ കേരളകുവലയാനന്ദം എന്ന അലങ്കാര ശാസ്ത്രകൃതിയില്‍ 'വിരുദ്ധഭിന്നദേശത്വം-കാര്യഹേത്വോരസങ്ഗതി' എന്നും അലങ്കാരസംക്ഷേപം എന്ന പ്രാചീനകൃതിയില്‍ 'കാര്യകാരണയോര്‍ദേശ-ഭേദമാവതസങ്ഗതി എന്നും, ഏ.ആര്‍.രാജരാജവര്‍മയുടെ ഭാഷാഭൂഷണത്തില്‍ 'ഹേതുവൊന്നില്‍ കാര്യമൊന്നിലെന്നുവന്നാലസങ്ഗതി' എന്നും ഈ അലങ്കാരത്തെ നിര്‍വചിച്ചിരിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B8%E0%B4%82%E0%B4%97%E0%B4%A4%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍