This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടാംഗനമസ്കാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഷ്ടാംഗനമസ്കാരം

ശരീരത്തിലെ എട്ടംഗങ്ങള്‍ ഭൂമിയില്‍ സ്പര്‍ശിക്കുംവിധം ചെയ്യപ്പെടുന്ന നമസ്കാരം. കൈകള്‍, കാലുകള്‍, മുട്ടുകള്‍, ഉരസ്സ്, ശിരസ്സ്, കണ്ണുകള്‍, മനസ്സ്, വചസ്സ് എന്നിവയാണ് എട്ടംഗങ്ങള്‍. മനസ്സിനുപകരം 'ബുദ്ധി' എന്നും മുട്ടുകള്‍ക്കുപകരം 'കാതു'കള്‍ എന്നും കണ്ണുകള്‍ക്കുപകരം 'കപോല'ങ്ങള്‍ എന്നും പറഞ്ഞുകാണുന്നു. ഇഷ്ടദേവതകളെ വന്ദിക്കുമ്പോഴെല്ലാം അഷ്ടാംഗനമസ്കാരം വിഹിതമാണ്. സര്‍വസ്വസമര്‍പ്പണപൂര്‍വകം ശരണം പ്രാപിക്കുക എന്ന ആശയമാണ് ഇതില്‍ അന്തര്‍ഭവിച്ചിട്ടുള്ളത്. ശിവനെ നമസ്കരിക്കുന്നു എങ്കില്‍ ഓരോ അംഗംകൊണ്ടും അതാതിനു നേരെകുറിച്ചിട്ടുള്ള അതാതു മന്ത്രം ചൊല്ലി 'ഓം ശിവായ നമഃ' എന്നുച്ചരിച്ചുകൊണ്ട് നമസ്കരിക്കണമെന്നാണ് വിധി; പാര്‍വതിയെ നമസ്കരിക്കുന്നു എങ്കില്‍ ദേവതാഭേദമനുസരിച്ച് 'ഓം ശിവായ നമഃ'; വിഷ്ണുവാണെങ്കില്‍ 'ഓം നാരായണായ നമഃ'; ഗണപതിയാണെങ്കില്‍ 'ഓം ഗണപതയേ നമഃ' എന്നിങ്ങനെ ഉച്ചരിക്കേണ്ടതാണ്.

മന്ത്രങ്ങള്‍ അംഗങ്ങള്‍

ഹിരണ്യഗര്‍ഭ... കൈകള്‍

യഃ പ്രാണത... കാലുകള്‍

ബ്രഹ്മജ്ഞാനം... മുട്ടുകള്‍

യഹീദ്യൌ... ഉരസ്സ്

ഉപശ്വാസയ... ശിരസ്സ്

അഗ്നേനയ... കണ്ണുകള്‍

യാതോ അഗ്നേ... മനസ്സ്

ഇമം യമഃ... വാക്ക്

പ്രഭാതത്തില്‍ ആദിത്യനമസ്കാരം ചെയ്യുന്നതും സാഷ്ടാംഗമായിട്ടുവേണമെന്നാണ് ആചാര്യന്മാര്‍ വിധിച്ചിട്ടുള്ളത്.

നോ: മന്ത്രങ്ങള്‍

(യജ്ഞസ്വാമി ശര്‍മ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍