This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടമൂര്‍ത്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഷ്ടമൂര്‍ത്തി

ശിവന്റെ ഒരു പര്യായം. പഞ്ചഭൂതങ്ങള്‍ (ഭൂമി, ജലം, വായു, ആകാശം, അഗ്നി), ആദിത്യചന്ദ്രന്മാര്‍, യജമാനന്‍ (ഹോതാവ്-യാഗം ചെയ്യുന്നവന്‍) എന്നീ എട്ടു മൂര്‍ത്തികളോടുകൂടിയവന്‍ എന്നാണ് ശബ്ദാര്‍ഥം. ഈ മൂര്‍ത്തികളുടെ സത്തയാണ് ലോകത്തെ നിലനിര്‍ത്തുന്നതെന്ന് ഭാരതീയദൈവശാസ്ത്രം പറയുന്നു. ശിവനാണ് പ്രപഞ്ചാധാരമെന്ന് ഈ നാമംകൊണ്ടു സിദ്ധിക്കുന്നു. 'ഭൂതോയചന്ദ്രാര്‍ക്കവഹ്നിഹോത്രാകാശ-വാതാഷ്ടമൂര്‍ത്തിയാം ദേവന്‍ മദീശ്വരന്‍' എന്ന് ശിവപുരാണത്തിലുണ്ട്.

'ധാതാവാദൌ ചമച്ചോരുദക, മഥ ഹവിര്‍-

വാഹിയാം വീതിഹോത്രന്‍,

ഹോതാതാനും ദിനേശന്‍, നിശയുടെ പതിയും,

നാദലക്ഷ്യം നഭസ്സും,

ഭൂതാളിക്കാകെയേകപ്രകൃതി പൃഥിവിയും

പ്രാണദന്‍ മാരുതന്‍ താ,-

നേതാവദ്വ്യക്തമൂര്‍ത്ത്യഷ്ടകനുലകുടയോന്‍

നിങ്ങളെക്കാത്തിടട്ടെ'

എന്ന അഭിജ്ഞാനശാകുന്തളത്തിലെ നാന്ദീശ്ളോകത്തില്‍ കാളിദാസന്‍ ഈ മൂര്‍ത്ത്യഷ്ടകത്തിന്റെ പ്രസക്തിയെ വിവരിച്ചിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍