This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടനാഗങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഷ്ടനാഗങ്ങള്‍

വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, ശംഖന്‍, ഗുളികന്‍, പദ്മന്‍, മഹാപദ്മന്‍, അനന്തന്‍ എന്നീ എട്ടു നാഗങ്ങള്‍. ഇവര്‍ കശ്യപന്‍ എന്ന പ്രജാപതിക്ക് കദ്രു എന്ന ഭാര്യയില്‍ ഉണ്ടായ മക്കാളാണ്. തന്മൂലം കാദ്രവേയന്‍മാര്‍ എന്ന് ഒരു സാമാന്യസംജ്ഞ ഇവര്‍ക്കും, പാമ്പുകള്‍ക്കു പൊതുവെയും (പാമ്പുകളെല്ലാം കദ്രുവിന്റെ സന്തതികളാണത്രെ) കൈവന്നിട്ടുണ്ട്. അഷ്ടനാഗങ്ങളില്‍വച്ച് ജ്യേഷ്ഠന്‍ വാസുകിയാണെന്നും പറയപ്പെടുന്നു. അനന്തന് ആദിശേഷന്‍ എന്ന മറ്റൊരു പേരുകൂടിയുണ്ട്.

അഷ്ടനാഗങ്ങളില്‍ പലരും പുരാണങ്ങളിലെ കഥാപാത്രങ്ങളാണ്. വാസുകി പാലാഴിമഥനം, ത്രിപുരദഹനം എന്നീ കഥകളില്‍ കയറായും ശിവധനുസ്സിലെ ഞാണായും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. മഹാഭാരതത്തില്‍ തക്ഷകന്‍ ഖാണ്ഡവദഹനത്തിലും പരീക്ഷിത്തിന്റെ കഥയിലും പ്രധാനപ്പെട്ട ഭാഗം വഹിക്കുന്നു. കാര്‍ക്കോടകന്‍ നളകഥയിലെ ഒരു ഘട്ടത്തില്‍ നിര്‍വാഹകനായി വര്‍ത്തിക്കുന്നു. അനന്തന്‍ വിഷ്ണുവിന്റെ തല്പമാണ്. അഷ്ടനാഗങ്ങളെ ആരാധിക്കുന്നതിനു വിവിധ പൂജാവിധികളും മന്ത്രങ്ങളും പ്രചാരത്തിലുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍