This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടഗണങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഷ്ടഗണങ്ങള്‍

ഛന്ദസ്സില്‍ മൂന്ന് അക്ഷരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ശബ്ദസമൂഹത്തെ ഗണം എന്നു വിളിക്കുന്നു. ഗണങ്ങളുടെ ഘടനയില്‍ ഗുരുലഘു-അക്ഷരങ്ങള്‍ക്കു ലഭിക്കുന്ന സ്ഥാനഭേദം അനുസരിച്ച് എട്ട് ഗണങ്ങള്‍ ഉണ്ടാകാം. അവ ചുവടെ ചേര്‍ക്കുന്നു:

1. ഭ-ഗണം = ആദ്യഗുരു

2. ജ-ഗണം = മധ്യഗുരു

3. സ-ഗണം = അന്ത്യഗുരു

4. യ-ഗണം = ആദ്യലഘു

5. ര-ഗണം = മധ്യലഘു

6. ത-ഗണം = അന്ത്യലഘു

7. മ-ഗണം = സര്‍വഗുരു

8. ന-ഗണം = സര്‍വലഘു

ഈ ഗണവ്യവസ്ഥ കര്‍ണാടകസംഗീതത്തിലെ താളക്രമത്തെ സ്വാധീനിക്കുകയും അതിന്റെ വികാസത്തിനും വര്‍ഗീകരണത്തിനും കാരണമായി ഭവിക്കയും ചെയ്തിട്ടുണ്ട്. നോ: വൃത്തം

(വി.എസ്. നമ്പൂതിരിപ്പാട്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍