This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടകപാലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഷ്ടകപാലം

പുരോഡാശം എന്ന ഹോമദ്രവ്യം പാകം ചെയ്യുന്നതിനുള്ള അടുപ്പ്. ഒരു വെള്ളിരൂപയുടെ വലുപ്പത്തിലും ആകൃതിയിലും മണ്ണു കുഴച്ച് ചുട്ടെടു ക്കുന്നു. ഇതിനു കപാലം എന്നാണ് പേര്. ഇങ്ങനെ എട്ടു കപാലങ്ങള്‍ ഒരു പ്രത്യേക രീതിയില്‍ സംവിധാനം ചെയ്താണ് അഷ്ടകപാലം ഉണ്ടാക്കുന്നത്. ഈ അഷ്ടകപാലത്തിന്മേല്‍ തീക്കനല്‍ ഇട്ട് പുരോഡാശം വേവിച്ച് തയ്യാറാക്കുന്നു. ഇന്ദ്രാദിദേവന്മാര്‍ക്ക് ഉപഭോഗയോഗ്യമായ പുരോഡാശത്തിന്റെ അടിസ്ഥാനവസ്തു ഉണക്കലരിപ്പൊടിയാണ്.

അഷ്ടകപാല മാതൃക

കപാലവിന്യാസവിധി ഇപ്രകാരം സംഗ്രഹിക്കാം. ആദ്യമായി തറ ശുദ്ധമാക്കി കുറെ തീക്കനല്‍ ഇട്ട് അതിന്‍മീതെ മന്ത്രപൂര്‍വകം ഓരോ കപാലങ്ങള്‍ വയ്ക്കുന്നു. ചിത്രത്തില്‍ കാണിച്ചരീതിയില്‍ പ്രഥമകപാലം മധ്യത്തിലും മറ്റുള്ളവ ക്രമമായി അടുക്കിയും വിന്യസിച്ചിരിക്കും. അനന്തരം ഈ എട്ടു കപാലങ്ങളുടെയും മീതെ വീണ്ടും കുറെ തീക്കനല്‍ കോരിയിട്ട് അവയെ നല്ലപോലെ ചുട്ടതിനുശേഷം താഴെയും മുകളിലുമുള്ള തീക്കനലുകള്‍ നീക്കം ചെയ്യുന്നു. അഷ്ടകപാലം അതേ സ്ഥാനത്തു വച്ചുകൊണ്ടുതന്നെയാണ് പുരോഡാശം പാകം ചെയ്യുന്നത്. നോ: ഹോമദ്രവ്യങ്ങള്‍


(യജ്ഞസ്വാമി ശര്‍മ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍