This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്കന്‍ പ്രസ്ഥാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഷ്കന്‍ പ്രസ്ഥാനം

Ashcan school


നഗരങ്ങളിലെ ചാളകളിലും ചെളിപ്രദേശങ്ങളിലുമുള്ള മലിനസാഹചര്യങ്ങളില്‍ കണ്ടെത്താറുള്ള ജീവിത ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്ന ഒരുകൂട്ടം അമേരിക്കന്‍ റിയലിസ്റ്റ് ചിത്രകാരന്‍മാരുടെ പ്രസ്ഥാനം. 1908-ല്‍ റോബര്‍ട് ഹെന്‍റി എന്ന ചിത്രകാരന്റെ നേതൃത്വത്തില്‍ എട്ടു പേരടങ്ങുന്ന ഒരു സംഘം ഫിലഡല്‍ഫിയ കേന്ദ്രമാക്കി ഇത്തരം ചിത്രങ്ങള്‍ രചിച്ചുവന്നു. പിന്നീട് അവരുടെ പ്രവര്‍ത്തനരംഗം ന്യൂയോര്‍ക്കായി. കൃത്രിമമായ ആദര്‍ശവാദത്തിനെതിരായുള്ള അവരുടെ സുശക്തവും ആരോഗ്യകരവുമായ പ്രതികരണത്തിനു ഗണ്യമായി ജനസമ്മതി നേടുവാന്‍ കഴിഞ്ഞു. തത്ഫലമായി ഒട്ടുവളരെ ആരാധകരെയും അനുയായികളെയും ഈ പ്രസ്ഥാനത്തിനു ലഭിച്ചു; മാത്രമല്ല പ്രഗല്ഭരായ പല ചിത്രകാരന്‍മാരുടെയും ശ്രദ്ധ ഈ വഴിക്കു തിരിച്ചുവിടുന്നതിനും ഇടയായി. ജോര്‍ജ് ബെല്ലോസ്, എഡ്വേര്‍ഡ് ഹോപ്പര്‍ തുടങ്ങിയ പ്രസിദ്ധരായ ചിത്രകാരന്മാര്‍ ഈ പ്രസ്ഥാനത്തിലേക്കു തിരിഞ്ഞവരില്‍ ഉള്‍പ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍