This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അശ്വസനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അശ്വസനം

Apnoea

ക്രമമായ ശ്വസനപ്രക്രിയ താത്കാലികമായി നിന്നുപോകുന്ന അവസ്ഥ. ശ്വസനം തലച്ചോറിലെ ശ്വസനനിയന്ത്രണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തെ ആശ്രയിച്ചാണ് നടക്കുന്നത്. ശ്വസനനിയന്ത്രണകേന്ദ്രങ്ങളെ ഉത്തേജിപ്പിക്കുന്നത് പ്രധാനമായും രക്തത്തിലെ കാര്‍ബണ്‍ഡൈയോക്സൈഡിന്റെ ആധിക്യവും ഓക്സിജന്റെ കുറവുമാണ്.

ക്രമീകൃതമായ ശ്വസനം നടക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ കാര്‍ബണ്‍ഡൈയോക്സൈഡ് സാന്ദ്രത പോലും രക്തത്തില്‍ ഇല്ലാതിരിക്കുമ്പോള്‍ അശ്വസനം ഉണ്ടാകുന്നു. കാര്‍ബണ്‍ഡൈയോക്സൈഡ് സാന്ദ്രത കുറയുന്നത് പല കാരണങ്ങള്‍ കൊണ്ടാകാം. ഇതു രോഗമുള്ളപ്പോഴും ഇല്ലാത്തപ്പോഴും അനുഭവപ്പെടും. ഒരാള്‍ സ്വമേധായ ദീര്‍ഘമായും വളരെ വേഗത്തിലും കുറച്ചുനിമിഷങ്ങള്‍ ശ്വസിക്കുന്നുവെങ്കില്‍ അതിനടുത്ത ചില നിമിഷങ്ങളില്‍ ശ്വസനം നടക്കുകയില്ല. ഈ സമയത്ത് ശ്വാസകോശങ്ങളിലെയും രക്തത്തിലെയും കാര്‍ബണ്‍ഡൈയോക്സൈഡ് സാന്ദ്രത ക്രമമായി വര്‍ധിക്കുന്നു. പിന്നീട് ക്രമം തെറ്റിയ ശ്വസനമായിരിക്കും നടക്കുക. ക്രമേണ മുറപ്രകാരമുള്ള ശ്വസനം നടക്കുന്നു. 3600 മുതല്‍ 4500 വരെ മീ. ഉയര്‍ന്ന പ്രദേശങ്ങളില്‍ സഞ്ചരിക്കുന്ന രോഗമില്ലാത്തവരിലും, ഉറങ്ങുന്ന ശിശുക്കളിലും മുറതെറ്റിയ ശ്വസനം അശ്വസനവുമായി ഇടകലര്‍ന്നുകണ്ടുവരാറുണ്ട്. തലച്ചോറിന്റെ ഭാഗമായ മെഡുലയെ (medulla) ബാധിക്കുന്ന ചില രോഗങ്ങള്‍, ചില ഹൃദ്രോഗങ്ങള്‍ എന്നിവയുടെ ഫലമായും മോര്‍ഫിന്‍, നിക്കോട്ടിന്‍ തുടങ്ങിയ മരുന്നുകളുടെ ഉപയോഗംകൊണ്ടും അശ്വസനം ഉണ്ടാകാം.

(ഡോ. കെ. ലളിത)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%B8%E0%B4%A8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍