This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അശുതോഷ് ഭട്ടാചാര്യ (1908 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അശുതോഷ് ഭട്ടാചാര്യ (1908 - )

ബംഗാളി നാടകകൃത്ത്. 1908-ല്‍ ജനിച്ചു. സ്കൂള്‍ അധ്യാപകനായി ഔദ്യോഗികജീവിതമാരംഭിച്ച ഭട്ടാചാര്യ പിന്നീട് കല്ക്കത്താ സര്‍വകലാശാലയിലെ പ്രൊഫസറായി. അഞ്ചു നാടകങ്ങളും നാടോടിസാഹിത്യത്തെ ആധാരമാക്കിയുള്ള നാലു ഗവേഷണഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ബാംലാമംഗളകാവ്യേര്‍ ഇതിഹാസ് എന്ന ഗവേഷണഗ്രന്ഥം നാടോടിസാഹിത്യത്തെപ്പറ്റിയുള്ള ഒരു ആധികാരികഗ്രന്ഥമായി ബംഗാളികള്‍ കരുതിവരുന്നു.

(സുകുമാര്‍സെന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍