This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവോഗാദ്രോ സ്ഥിരാങ്കം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവോഗാദ്രോ സ്ഥിരാങ്കം

Avogadro's Constant

ഒരു പദാര്‍ഥത്തിന്റെ ഒരു ഗ്രാംതന്‍മാത്ര(Grammolecule)യില്‍ ഉള്ള തന്‍മാത്രകളുടെ എണ്ണം. പദാര്‍ഥം എന്തുതന്നെയായാലും അവോഗാദ്രോ സ്ഥിരാങ്കം ഒരു സ്ഥിരസംഖ്യയായിരിക്കും. N എന്ന അക്ഷരംകൊണ്ടാണ് അതിനെ ദ്യോതിപ്പിക്കുന്നത്. അതിന്റെ വില (6.0228 ± .0011)X 1023 ആണ്. ആ സംഖ്യയ്ക്ക് മുന്‍പു നല്കിയിരുന്ന വില 6.06 X 1023 ആയിരുന്നു. എന്നാല്‍ ആ വില ശരിയല്ലെന്ന് അനന്തരപരീക്ഷണങ്ങളില്‍നിന്നു തെളിഞ്ഞു. അവോഗാദ്രോയുടെ സിദ്ധാന്തം അനുസരിച്ച് ഒരേ താപത്തിലും മര്‍ദത്തിലും സ്ഥിതിചെയ്യുന്നവയും തുല്യഅളവില്‍ ഉള്ളവയും ആയ വിഭിന്ന വാതകങ്ങളില്‍ അടങ്ങിയിരിക്കുന്ന തന്‍മാത്രകളുടെ എണ്ണം തുല്യമായിരിക്കും. അതായത് ഒരു ഗ്രാംമോളിക്യൂളിന്റെ പരിമാണം (ഘനമാനം) എല്ലാ വാതകങ്ങള്‍ക്കും സ്ഥിരമാണ്. എന്നാല്‍ 'ആദര്‍ശവാതക'(Ideal gas)ങ്ങള്‍ക്കു മാത്രമേ ഇതു തികച്ചും ശരിയായിരിക്കയുള്ളു. 'യഥാര്‍ഥവാതകങ്ങള്‍'ക്ക് ഏകദേശമേ ശരിയാകുന്നുള്ളൂ.

ഈ സിദ്ധാന്തം ആവിഷ്കരിച്ചത് അവോഗാദ്രോ അമീദിയോ ആയതുകൊണ്ടാണ് ഇത് ഈ പേരില്‍ അറിയപ്പെടുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍