This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവോഗാദ്രോ, അമീദിയോ (1776 - 1856)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവോഗാദ്രോ, അമീദിയോ (1776 - 1856)

Avogadro,Amedeo

ഇറ്റാലിയന്‍ ഭൗതികശാസ്ത്രജ്ഞന്‍. 1776 ആഗ. 9-ന് ടൂറിന്‍ എന്ന പട്ടണത്തില്‍ ജനിച്ചു. ടൂറിന്‍ സര്‍വകലാശാലയിലെ ഭൗതികശാസ്ത്രവകുപ്പിലെ പ്രൊഫസറായി വളരെക്കാലം അവോഗാദ്രോ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രസതന്ത്രത്തിലെ ഒരു അടിസ്ഥാന സങ്കല്പമായ അവോഗാദ്രോ-പരികല്പന (Hypothesis) ഇദ്ദേഹമാണ് പ്രഖ്യാപിച്ചത് (1811). ഒരേ താപവും മര്‍ദവും ഉള്ള ഏതു വാതകത്തിന്റെയും നിശ്ചിതവ്യാപ്തത്തില്‍ അടങ്ങിയിട്ടുള്ള തന്‍മാത്രകളുടെ എണ്ണം തുല്യമായിരിക്കും എന്നതാണ് ആ പരികല്പന. അണുക്കളും തന്‍മാത്രകളും തമ്മിലുള്ള വ്യത്യാസം അതു സ്പഷ്ടമാക്കി. ഈ പരികല്പന വളരെക്കാലം അംഗീകരിക്കപ്പെടാതിരുന്നു. അതിനെ ആധാരമാക്കി സ്റ്റാനിസ്ലോ കാനിസ്സാറോ 1858-ല്‍ ഒരു രസതന്ത്രപദ്ധതി ആവിഷ്കരിച്ചെടുത്തപ്പോഴാണ് ആ പരികല്പനയ്ക്ക് അംഗീകാരം സിദ്ധിച്ചത്. 1856 ജൂലാ. 9-ന് ടൂറിനില്‍ ഇദ്ദേഹം നിര്യാതനായി. നോ: അവോഗാദ്രോ സ്ഥിരാങ്കം

(പ്രൊഫ. എസ്. ഗോപാലമേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍