This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവശോഷണമിതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവശോഷണമിതി

Absorptiometry

പ്രകാശത്തിന്റെ അവശോഷണം അളക്കലും അതിനെത്തുടര്‍ന്നുള്ള വിശകലനങ്ങളും പ്രതിപാദിക്കുന്ന ശാസ്ത്രശാഖ. കലോറിമെട്രി (Colorimetry) എന്നും ഈ ശാസ്ത്രശാഖയ്ക്കു പേരുണ്ട്. ഇതിനുപയോഗിക്കുന്ന ഉപകരണത്തെ അബ്സോര്‍പ്ഷ്യോമീറ്റര്‍ അഥവാ കലോറിമീറ്റര്‍ എന്നു പറയുന്നു. പ്രകാശത്തിന്റെ അവശോഷണം ലാംബെര്‍ട്ട് നിയമം (Lambert's law), ബീര്‍ നിയമം (Beer's law) എന്നിവ അനുസരിക്കുന്നതുകൊണ്ട് ഈ നിയമങ്ങളെ ആധാരമാക്കിയാണ് കലോറിമെട്രിയില്‍ അളവുകള്‍ എടുക്കുന്നത്. ഇവയെ താഴെ കൊടുത്തിരിക്കുന്ന സമവാക്യത്തിലൂടെ പ്രകാശിപ്പിക്കാം. നിര്‍ദിഷ്ടമായ ഒരു തരംഗദൈര്‍ഘ്യത്തിന് ഒരു ലായനിയുടെ പ്രകാശിക ഘനത്വം (optical density) D ആണെങ്കില്‍

ആണ്; I0 ആപതനരശ്മിയുടെ തീവ്രതയും ∈മോളാര്‍ അവശോഷണാങ്കവും M മോളാര്‍ ഗാഢത (molar concentration) യും ആണ്. I എന്നത് ലായനിയില്‍കൂടി x ദൂരം സഞ്ചരിച്ചുകഴിയുമ്പോള്‍ പ്രകാശത്തിനുള്ള തീവ്രതയാണ്. D പരീക്ഷണങ്ങളില്‍നിന്നും കണ്ടുപിടിച്ചാല്‍ മോളാര്‍ ഗാഢത കണക്കാക്കാന്‍ കഴിയും. ഇതു രണ്ടു വിധത്തിലാകാം: പരീക്ഷണലായനിയുടെ x വ്യത്യാസപ്പെടുത്തി അതിന്റെ D ഒരു മാനകലായനി (standard solution)യുടെ Dക്ക് തുല്യമാക്കുകയാണ് ഒരു വഴി; മറ്റൊന്ന് വിവിധ മാനകലായനികളുടെ D മൂല്യവുമായി പരീക്ഷണലായനിയുടെ D താരതമ്യപ്പെടുത്തുകയാണ്. ഫോട്ടോ ഇലക്ട്രിക് അബ്സോര്‍പ്ഷ്യോ മീറ്ററുകള്‍ ഉപയോഗിച്ച് D കണ്ടുപിടിക്കാം. ഇവ D നേരിട്ടു തരുന്ന വിധത്തില്‍ അംശാങ്കനം (calibration) ചെയ്യപ്പെട്ടിട്ടുള്ളവയാണ്. വിവിധതരംഗദൈര്‍ഘ്യങ്ങള്‍ക്കുള്ള D മൂല്യം കണ്ടുപിടിക്കുന്നതിനായി ഇവയില്‍ വര്‍ണ അരിപ്പകള്‍ (colour filters) ഉണ്ടായിരിക്കും.

കലോറിമെട്രിയിലെ തത്ത്വങ്ങള്‍ ഉപയോഗിച്ചുള്ള വിശകലനം ജീവരസതന്ത്രത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ഗ്രാവിമെട്രിക്-വോള്യമെട്രിക് പദ്ധതികളെ അപേക്ഷിച്ച് ഇതു വളരെ ലളിതമാണ്. ചെറിയ അളവുകളില്‍ മാത്രം ലഭിക്കുന്ന പദാര്‍ഥങ്ങളുടെ പഠനത്തിന് ഇത് ഏറ്റവും അനുയോജ്യമായിരിക്കുന്നു. എന്‍സൈം (enzyme) ഉപയോഗിച്ച് ത്വരിതപ്പെടുത്തുന്ന രാസപ്രവര്‍ത്തനങ്ങളുടെ പഠനങ്ങള്‍ക്ക് ഈ പദ്ധതിയുടെ സഹായം അനുപേക്ഷണീയമാണ്.

(ഡോ. സി.പി. ഗിരിജാവല്ലഭന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍