This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവമന്ദനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവമന്ദനം

Damping

കമ്പനം ചെയ്തുകൊണ്ടിരിക്കുന്ന ഒരു സംവിധാനത്തിന്റെ ആയാമ(amplitude)ത്തിനു ക്രമേണ വരുന്ന ക്ഷയം. സ്വതന്ത്രമായി കമ്പനം ചെയ്തുകൊണ്ടിരിക്കുന്ന ഒരു സംവിധാനത്തിന്റെ ആയാമം സമയം ചെല്ലുന്തോറും കുറഞ്ഞുവരുന്നത് രണ്ടു കാരണങ്ങളാലാണ്: ഒന്ന് ആന്തരികഘര്‍ഷണം (internal friction), മറ്റേത് ബാഹ്യരോധങ്ങളുടെ പ്രവര്‍ത്തനം-ഉദാ: ഒരു ലഘുദോലകത്തിന്റെ ദോലനത്തില്‍ ആയാമത്തിന് അവമന്ദം സംഭവിക്കുന്നത് വായുവിന്റെ ഘര്‍ഷണത്താലാണ്. ഒരു ട്യൂണിങ് ഫോര്‍ക്കിന്റെ കമ്പനങ്ങള്‍ ക്രമേണ കുറഞ്ഞു നിലച്ചുപോകുന്നത് ബാഹ്യരോധകമായ വായുവിന്റെ ഘര്‍ഷണംകൊണ്ടു മാത്രമല്ല ഫോര്‍ക്കിന്റെ ഭുജങ്ങള്‍ അല്പം വളയുമ്പോള്‍ ഉണ്ടാകുന്ന ആന്തരികഘര്‍ഷണം മൂലവുമാണ്. ഒരു വൈദ്യുത പരിപഥ(electric circute)ത്തിലെ ദോലനങ്ങള്‍ ക്ഷയിച്ചുപോകുന്നത് പരിപഥത്തിലെ രോധം ഹേതുവായി വൈദ്യുതോര്‍ജം നഷ്ടപ്പെട്ടുപോകുന്നതിനാലാണ്.

തുടക്കത്തിലുള്ള ആയാമം നിലനിര്‍ത്തണമെങ്കില്‍ അതേ ആവൃത്തി(frequency)യുള്ള ഒരു ബാഹ്യാവര്‍ത്തക ബലത്തില്‍ നിന്നു സംവിധാനത്തിന് ഊര്‍ജം ലഭിച്ചുകൊണ്ടിരിക്കണം. അവമന്ദനം ഉള്ളപ്പോള്‍ ആയാമം A സമയം ചെല്ലുന്തോറും കുറയുന്നത്

A = A0 e-kt

എന്ന വ്യഞ്ജകം (expression) കൊണ്ടു കുറിക്കാവുന്നതാണ്. ഇവിടെA0 എന്നത് തുടക്കത്തിലുള്ള ആയാമം; k എന്നത് അവമന്ദനഗുണാങ്കം (damping coefficient). നോ: ആവര്‍ത്തക ചലനം; ഹാര്‍മോണിക ചലനം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍